Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trapped

ഗൂ​ഡ​ല്ലൂ​രി​ലെ ന​ര​ഭോ​ജി ക​ടു​വ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി

ഗൂ​​​ഡ​​​ല്ലൂ​​​ർ: ഓ​​​വാ​​​ലി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ലാ​​​റ​​​സ്റ്റ​​​ൻ സ്വ​​​കാ​​​ര്യ എ​​​സ്റ്റേ​​​റ്റി​​​ൽ ര​​​ണ്ടു​​​പേ​​​രെ കൊ​​​ന്നു​​​തി​​​ന്ന ന​​​ര​​​ഭോ​​​ജി ക​​​ടു​​​വ കൂ​​​ട്ടി​​​ലാ​​​യി.

ഊ​​​ട്ടി-​​​ഗൂ​​​ഡ​​​ല്ലൂ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ സി​​​ൽ​​​വ​​​ർ ഗ്ലൗ​​​ഡി​​​ലെ ചെ​​​ക്പോ​​​സ്റ്റി​​​ന് സ​​​മീ​​​പം വ​​​നം​​​വ​​​കു​​​പ്പ് സ്ഥാ​​​പി​​​ച്ച കൂ​​​ട്ടി​​​ലാ​​​ണു ക​​​ടു​​​വ വ്യാ​​ഴാ​​​ഴ്ച രാ​​​ത്രി കു​​​ടു​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​ണു ക​​​ടു​​​വ കൂ​​​ട്ടി​​​ൽ അ​​​ക​​​പ്പെ​​​ട്ട വി​​​വ​​​രം വ​​​നം​​​വ​​​കു​​​പ്പ് അ​​​റി​​​ഞ്ഞ​​​ത്.

ക​​​ടു​​​വ​​​യെ പി​​​ന്നീ​​​ട് മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ച് മ​​​റ്റൊ​​​രു കൂ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യും മു​​​തു​​​മ​​​ല ക​​​ടു​​​വാ സ​​​ങ്കേ​​​ത​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ നി​​​ന്ന് ക​​​ടു​​​വ​​​യെ ചെ​​​ന്നൈ​​​യി​​​ലെ വ​​​ണ്ട​​​ല്ലൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

International

യുക്രെയ്ൻ തുറമുഖത്ത് ഡ്രോൺ-മിസൈൽ ഭീഷണി; 13 ഇന്ത്യൻ നാവികർ കുടുങ്ങി, ഇടപെടലുമായി എംബസി

കീ​​​വ്: യു​​​ക്രെയ്‌​​​നി​​​ലെ ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തു​​​ള്ള ചോ​​​ർ​​​ണോ​​​മോ​​​ർ​​​സ്‌​​​ക് തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ 13 ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന എം​​​വി ആ​​​മി​​​ർ-1 എ​​​ന്ന ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു കീ​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

നാ​​​വി​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​വ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. 15 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. അ​​​തി​​​ൽ 13 പേ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.

ക​​​പ്പ​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തി​​നു തൊ​​​ട്ട​​​ടു​​​ത്ത് വ​​​ൻ​​​തോ​​​തി​​​ൽ ഡ്രോ​​​ൺ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഏ​​​തു​​​സ​​​മ​​​യ​​​വും ക​​​പ്പ​​​ലി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രെ​​​ന്നും ഫോ​​​ർ​​​വേ​​​ഡ് സീ​​​മെ​​​ൻ​​​സ് യൂ​​​ണി​​​യ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ 25ന് ​​​യു​​​ക്രെ​​​യ്‌​​​നി​​​ലെ ഒ​​​ഡെ​​​സ തു​​​റ​​​മു​​​ഖ​​​ത്തു​​​വ​​​ച്ച് എം​​​വി എ​​​ജി​​​എ​​​ൻ രഗ്‌നാര്‍ എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ന് നേ​​​രേ ആ​​​ക്ര​​​മണ​​​മു​​​ണ്ടാ​​​യ​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വം. അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ച്ചി​​​ൽ യു​​​ക്രെ​​​യ്ൻ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

Kerala

ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി

കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​ർ കൊ​ത്ത​ങ്ക​ര​യി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം. മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണ് കു​തി​ർ​ന്നു​നി​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. സി​മ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​തെ ചെ​ങ്ക​ല്ലു​ക​ൾ മാ​ത്രം അ​ടു​ക്കി​വെ​ച്ചു​ള്ള നി​ർ​മാ​ണ​രീ​തി​യാ​ണ് ഇ​വി​ടെ പി​ന്തു​ട​ർ​ന്ന​ത്. ഇ​താ​ണ് മ​ണ്ണ് ഇ​ടി​യു​ന്ന​തി​ലേ​ക്കും മ​തി​ൽ ത​ക​രു​ന്ന​തി​ലേ​ക്കും ന​യി​ച്ച​തെ​ന്നാണ് വിവരം.

മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​വ​രി​ൽ ര​ണ്ട് പേ​ർ അ​ര​യ്ക്കൊ​പ്പം മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​ണ്. നി​ല​വി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെയും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ക​യാ​ണ്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രുകയാണ്.

 

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. ച​ക്കാ​ല​ക്ക​ൽ ജോ​യി​യു​ടെ വീ​ട്ടി​ൽ വ​നം വ​കു​പ്പ് വ​ച്ചി​രു​ന്ന കൂ​ട്ടി​ൽ ആ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ജോ​യി​യു​ടെ വീ​ട്ടി​ലെ അ​മ്പ​തോ​ളം കോ​ഴി​ക​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​ണ് വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പു​ലി​യെ ഉ​ട​ൻ ത​ന്നെ കൂ​ട്ടി​ൽ നി​ന്നും മാ​റ്റി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റും. ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ക​ട​ന്നു ക​യ​റ്റ​വും സാ​ന്നി​ധ്യ​വും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

പൊ​ന്മു​ടി​കോ​ട്ട മ​ല​മു​ക​ളി​ൽ വ​ഴി​തെ​റ്റി കു​ടു​ങ്ങി​പ്പോ​യ യു​വാ​ക്ക​ളെ ര​ക്ഷി​ച്ചു

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ൽ പൊ​ന്മു​ടി​കോ​ട്ട മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ർ, മു​ഹ​മ്മ​ദ്‌ മു​ൻ​ദീ​ർ എ​ന്നി​വ​രാ​ണ് മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ന്ന​ത്. മ​ല​മു​ക​ളി​ലേ​യ്ക്ക് പോ​യ യു​വാ​ക്ക​ൾ​ക്ക് ഇ​രു​ട്ട് വീ​ണ​തോ​ടെ വ​ഴി​തെ​റ്റു​ക​യും തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ത്തേ​രി ഫ​യ​ർ​ഫോ​ഴ്സും അ​മ്പ​ല​വ​യ​ൽ പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ ആ​ണ് യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഇ​ടി​ഞ്ഞു​വീ​ണ കൂ​റ്റ​ന്‍ പാ​റ​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

പാ​​​​റ​​​​ശാ​​​​ല: വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്ത് ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ കൂ​​​​റ്റ​​​​ന്‍ പാ​​​​റ​​​​യ്ക്ക​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. പ​​​​ളു​​​​ക​​​​ല്‍ പു​​​​ല​​​​ക്കാ​​​​വി​​​​ള​​​​യ്ക്കു സ​​​​മീ​​​​പം കു​​​​ഴി​​​​വി​​​​ള വീ​​​​ട്ടി​​​​ല്‍ മ​​​​ണി​​​​യ​​​​ന്‍റെ ഭാ​​​​ര്യ രാ​​​​ജ​​​​കു​​​​മാ​​​​രി (50)യാ​​​​ണ് പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ 5.30ന് ​ ​​​ശു​​​​ചി​​​​മു​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റി​​​​യ സ​​​​മ​​​​യ​​​​ത്താ​​​​ണ് അ​​​​പ​​​​ക​​​​ടം.​​​ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള പാ​​​​റ അ​​​​ട​​​​ര്‍​ന്നു മാ​​​​റി ശു​​​​ചി മു​​​​റി​​​​ക്ക് മു​​​​ക​​​​ളി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ക​​​​ര്‍​ന്ന ശു​​​​ചി​​​​മു​​​​റി​​​​ക്കും പാ​​​​റ​​​​യ്ക്കും അ​​​​ടി​​​​യി​​​​ല്‍​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ​​​​യെ പാ​​​​റ​​​​ശാ​​​​ല അ​​​​ഗ്‌​​​​നി​​​​ശ​​​​മ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​വും പോ​​​​ലീ​​​​സും ചേ​​​​ര്‍​ന്ന് പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മ​​​​തി​​​​ല്‍ പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റി മ​​​​ണ്ണു​​​​മാ​​​​ന്തി യ​​​​ന്ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പാ​​​​റ മാ​​​​റ്റി​​​​യ​​​​ത്. വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ അ​​​​ര​​​​യ്ക്കു താ​​​​ഴെ പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ കാ​​​​ര​​​​ക്കോ​​​​ണം മെ​​​​ഡി​​​​ക്ക​​​​ല്‍​കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി. പ്ര​​​​ദേ​​​​ശ​​​​ത്തെ ക​​​​ന​​​​ത്ത മ​​​​ഴ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

District News

നടക്കാവ് മേ​ൽ​പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ വ​യോ​ധി​ക​ൻ കു​ടു​ങ്ങി​

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് ഭാ​ഗ​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ വ​യോ​ധി​ക​ൻ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളു​ടെ ക​ര​ച്ചി​ൽകേ​ട്ട് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ ക​യ​റി​യ വ​യോ​ധി​ക​ൻ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് കു​ടു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​കനി​ഗ​മ​നം.

ഏ​റെ നേ​രം സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു​ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ ഏ​റെ പ്ര​യ​ത്നിച്ചാ​ണ് ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.

ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​യോ​ധി​ക​ൻ പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​തും നി​ർ​മാ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന കൂ​ർ​ത്ത ക​ന്പി​ക​ളി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തും. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും ഗു​രു​ത​ര അ​പ​ക​ട​ത്തി​ന് വ​ഴി​വയ്ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക​നു നേ​രി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെന്നു സംശയിക്കുന്ന തായി നാട്ടുകാർ പറഞ്ഞു. വ​യോ​ധി​ക​ന് നി​സാ​ര പ​രി​ക്കു​ണ്ട്്.
നി​ർ​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും വേ​ലി​ക്കെ​ട്ടു​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ഡ​ൽ​ഹി​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റൗ​ളി പ്ര​ദേ​ശ​ത്ത് അ​ഞ്ച് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ആ​ശ​ങ്ക​യു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ നാ​ല് പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

ഇ​ന്ന് രാ​ത്രി ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ‌​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴു​മ്പോ​ൾ എ​ത്ര പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​രു​ന്ന​തി​ന് മു​മ്പ് വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​മാ​കെ പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ന്ന​താ​യു​മാ​യാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

മൊ​ബൈ​ലി​ൽ ചാ​ർ​ജ് തീ​ർ​ന്നു, വ​ഴി തെ​റ്റി; മ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ തി​രി​ക​യെ​ത്തി​ച്ച​ത് പ​ണി​പ്പെ​ട്ട്

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ല​ത്തി​ന​ടു​ത്ത് ക​രി​ങ്ങാ​ട് കൊ​ര​ണ​പ്പാ​റ മ​ല​യി​ൽ യു​വാ​ക്ക​ൾ കു​ടു​ങ്ങി. ശ​നി​യാ​ഴ്ച്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വ​ള​യം കു​യ്തേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബി​ദേ​വ്, അ​മ​ൽ എ​ന്നി​വ​രാ​ണ് മ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. വൈ​കീ​ട്ട് മ​ല​ക​യ​റി​യ യു​വാ​ക്ക​ൾ തി​രി​ച്ചി​റ​ങ്ങാ​നാ​വു​മ്പോ​ഴേ​ക്ക് ഇ​രു​ട്ടാ​യി. ഇ​തോ​ടെ വ​ഴി​തെ​റ്റു​ക​യാ​യി​രു​ന്നു.

കാ​യ​ക്കൊ​ടി കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഏ​റെ ഉ​യ​രം കൂ​ടി​യ മ​ല​യാ​ണ് കൊ​ര​ണ​പ്പാ​റ. മൊ​ബൈ​ലി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​തും കൊ​ര​ണ​പ്പാ​റ​യി​ൽ മൊ​ബൈ​ൽ റെ​യി​ഞ്ച് ഇ​ല്ലാ​ത്ത​തും യു​വാ​ക്ക​ളെ വി​ഷ​മ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് റെ​യ്ഞ്ച് കി​ട്ടി​യ​പ്പോ​ൾ 101-ൽ ​വി​ളി​ച്ചാ​ണ് കു​ടു​ങ്ങി​യ കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് നാ​ദാ​പു​രം ഫ​യ​ർ​ഫോ​ഴ്സും, തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ര​ക്ഷി​ച്ച് താ​ഴെ​യി​റ​ക്കു​ക​യു​മാ​യി​രു​ന്നു. കു​ന്നും കാ​ടും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ തി​ര​ച്ചി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും, ഫ​യ​ർ​ഫോ​ഴ്സും, പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ രാ​ത്രി പ​ത്ത​ര​യോ​ടെ യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ നി​റ​ഞ്ഞ​താ​ണ് കൊ​ര​ണ​പ്പാ​റ​യെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​രും ക​യ​റാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സും നാ​ട്ടു​കാ​രും അ​റി​യി​ച്ചു.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി; അ​ക​പ്പെ​ട്ട​ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഈ ​മാ​സം 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ത് പു​ലി ആ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി 21 ന് ​വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇ​പ്പോ​ൾ കൂ​ട്ടി​ലാ​യ പു​ലി​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും.

National

മേഘാലയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ മരിച്ചു 

ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്‌റാം പറഞ്ഞു. 

തംഗ്സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Kerala

മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി സം​ഘം, റൂ​മും ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ല്ല​ന്ന് പ​രാ​തി

ഷിം​ല: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം​ഇ​എ​സ് കോ​ള​ജി​ലെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മ​ണാ​ലി​യി​ല്‍ വ​ഴി​യാ​ധാ​ര​മാ​ക്കി ടൂ​ർ ഓ​പ്പ​റേ​റ്റ​ർ. ടൂ​ർ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ മ​ണാ​ലി​യി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ സം​ഘ​ത്തെ കൈ​യൊ​ഴി​ഞ്ഞു. മ​ണാ​ലി​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് റോ​ഡ് ബ്ലോ​ക്ക് ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

റൂം ​അ​റേ​ഞ്ച് ചെ​യ്യാ​നോ ഭ​ക്ഷ​ണം ന​ല്‍​കാ​നോ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ ത​യ്യാ​റാ​യി​ല്ല. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 43 കു​ട്ടി​ക​ളും 3 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്. 75 ശ​ത​മാ​നം തു​ക​യും വാ​ങ്ങി​യ ശേ​ഷ​മാ​ണ് ടൂ​ർ ഓ​പ്പ​റേ​റ്റ​റു​ടെ ക്രൂ​ര​ത. നി​ര​വ​ധി​പേ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​ട്ടും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.

ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും മൂ​ന്ന് ദി​വ​സ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി​യ​ത്. പി​ന്നീ​ട് സ്വ​ന്തം ചെ​ല​വി​ല്‍ ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് എ​ത്തി. വാ​ഹ​ന​ത്തി​നാ​യി ആ​റ് കി​ലോ​മീ​റ്റ​റോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മ​ഞ്ഞി​ല്‍ ന​ട​ക്കേ​ണ്ടി വ​ന്ന​താ​യും പ​റ​യു​ന്നു.

Sports

കോ​​ട്ട​​യി​​ൽ കു​​രു​​ങ്ങി ആ​​ഴ്സ​​ണ​​ൽ

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ആ​​ഴ്സ​​ണ​​ലി​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ്. നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​ണ് ഗ​​ണ്ണേ​​ഴ്സ് വ​​ഴ​​ങ്ങി​​യ​​ത്. നോ​​ട്ടിം​​ഗ്്ഹാ​​മി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കൂ​​ട്ടി​​ൽ ആ​​ഴ്സ​​ണ​​ൽ കു​​ടു​​ങ്ങി. ക​​ടു​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടും പ്ര​​തി​​രോ​​ധ കോ​​ട്ട പൊ​​ളി​​ക്കാ​​നാ​​യി​​ല്ല. സ​​മ​​നി​​ല പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ആ​​ഴ്സ​​ണ​​ലി​​നു വ​​ലി​​യ തി​​രി​​ച്ച​​ടി ന​​ൽ​​കു​​ന്നി​​ല്ലെ​​ങ്കി​​ലും ര​​ണ്ടാ​​മ​​തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ഒ​​ന്പ​​താ​​ക്കി ഉ​​യ​​ർ​​ത്താ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​യി.

പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ആ​​ഴ്സ​​ണ​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വ​​ഴ​​ങ്ങു​​ന്ന ര​​ണ്ടാം സ​​മ​​നി​​ല​​യാ​​ണി​​ത്. 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 15 വി​​ജ​​യ​​ത്തോ​​ടെ 50 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്. 13 വി​​ജ​​യ​​വു​​മാ​​യി 43 പോ​​യി​​ന്‍റ് സ്വന്തമാക്കിയ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ലിവര്‍പൂളിന് സമനില പൂട്ട്‌

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ലി​​വ​​ർ​​പൂ​​ളി​​നു തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം പോ​​രാ​​ട്ട​​ത്തി​​ലും സ​​മ​​നി​​ല. ബേ​​ണ്‍​ലി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത്. 0ക​​ളി​​യു​​ടെ 42-ാം മി​​നി​​റ്റി​​ൽ ഫ്ളോ​​റി​​യ​​ൻ വി​​യ​​റ്റ്സി​​ലൂ​​ടെ ആ​​ൻ​​ഫീ​​ൽ​​ഡി​​ൽ ലി​​വ​​ർ​​പൂ​​ൾ മു​​ന്നി​​ലെ​​ത്തി. 65-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്ക​​സ് എ​​ഡ്വേ​​ർ​​ഡ്സി​​ലൂ​​ടെ ബേ​​ണ്‍​ലി സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ (1-2) സ​​ന്ദ​​ർ​​ലാ​​ൻ​​ഡും ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​നെ (1-2) വെ​​സ്റ്റ് ഹാം ​​യു​​നൈ​​റ്റ​​ഡും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ലീ​​ഡ്സ് യു​​നൈ​​റ്റ​​ഡ് 1-0നു ​​ഫു​​ൾ​​ഹാ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

International

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങി

ന​​​​​യ്റോ​​​​​ബി: കെ​​​​​നി​​​​​യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ന​​​​​യ്റോ​​​​​ബി​​​​​യി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ബ​​​​​ഹു​​​​​നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് നി​​​​​ര​​​​​വ​​​​​ധി ​​പ്പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്ക്.

കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളിൽ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 16 നി​​​​​ല​​​​​ക​​​​​ളു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​സ്ഥ​​​​​ല​​​​​ത്ത് നി​​​​​ര​​​​​വ​​​​​ധി സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

Latest News

Corehub Up