x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി

വെബ് ഡെസ്‌ക്
Published: July 28, 2026 09:58 AM IST | Updated: July 28, 2026 09:58 AM IST

അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങിയപ്പോൾ

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. ച​ക്കാ​ല​ക്ക​ൽ ജോ​യി​യു​ടെ വീ​ട്ടി​ൽ വ​നം വ​കു​പ്പ് വ​ച്ചി​രു​ന്ന കൂ​ട്ടി​ൽ ആ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ജോ​യി​യു​ടെ വീ​ട്ടി​ലെ അ​മ്പ​തോ​ളം കോ​ഴി​ക​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​ണ് വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പു​ലി​യെ ഉ​ട​ൻ ത​ന്നെ കൂ​ട്ടി​ൽ നി​ന്നും മാ​റ്റി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റും. ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ക​ട​ന്നു ക​യ​റ്റ​വും സാ​ന്നി​ധ്യ​വും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : leopard trapped forest department cage

Recent News

Corehub Up