Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trapped

ഇ​ടി​ഞ്ഞു​വീ​ണ കൂ​റ്റ​ന്‍ പാ​റ​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

പാ​​​​റ​​​​ശാ​​​​ല: വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്ത് ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ കൂ​​​​റ്റ​​​​ന്‍ പാ​​​​റ​​​​യ്ക്ക​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. പ​​​​ളു​​​​ക​​​​ല്‍ പു​​​​ല​​​​ക്കാ​​​​വി​​​​ള​​​​യ്ക്കു സ​​​​മീ​​​​പം കു​​​​ഴി​​​​വി​​​​ള വീ​​​​ട്ടി​​​​ല്‍ മ​​​​ണി​​​​യ​​​​ന്‍റെ ഭാ​​​​ര്യ രാ​​​​ജ​​​​കു​​​​മാ​​​​രി (50)യാ​​​​ണ് പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ 5.30ന് ​ ​​​ശു​​​​ചി​​​​മു​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റി​​​​യ സ​​​​മ​​​​യ​​​​ത്താ​​​​ണ് അ​​​​പ​​​​ക​​​​ടം.​​​ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള പാ​​​​റ അ​​​​ട​​​​ര്‍​ന്നു മാ​​​​റി ശു​​​​ചി മു​​​​റി​​​​ക്ക് മു​​​​ക​​​​ളി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ക​​​​ര്‍​ന്ന ശു​​​​ചി​​​​മു​​​​റി​​​​ക്കും പാ​​​​റ​​​​യ്ക്കും അ​​​​ടി​​​​യി​​​​ല്‍​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ​​​​യെ പാ​​​​റ​​​​ശാ​​​​ല അ​​​​ഗ്‌​​​​നി​​​​ശ​​​​മ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​വും പോ​​​​ലീ​​​​സും ചേ​​​​ര്‍​ന്ന് പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മ​​​​തി​​​​ല്‍ പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റി മ​​​​ണ്ണു​​​​മാ​​​​ന്തി യ​​​​ന്ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പാ​​​​റ മാ​​​​റ്റി​​​​യ​​​​ത്. വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ അ​​​​ര​​​​യ്ക്കു താ​​​​ഴെ പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ കാ​​​​ര​​​​ക്കോ​​​​ണം മെ​​​​ഡി​​​​ക്ക​​​​ല്‍​കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി. പ്ര​​​​ദേ​​​​ശ​​​​ത്തെ ക​​​​ന​​​​ത്ത മ​​​​ഴ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

National

മേഘാലയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ മരിച്ചു 

ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്‌റാം പറഞ്ഞു. 

തംഗ്സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Kerala

മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി സം​ഘം, റൂ​മും ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ല്ല​ന്ന് പ​രാ​തി

ഷിം​ല: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം​ഇ​എ​സ് കോ​ള​ജി​ലെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മ​ണാ​ലി​യി​ല്‍ വ​ഴി​യാ​ധാ​ര​മാ​ക്കി ടൂ​ർ ഓ​പ്പ​റേ​റ്റ​ർ. ടൂ​ർ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ മ​ണാ​ലി​യി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ സം​ഘ​ത്തെ കൈ​യൊ​ഴി​ഞ്ഞു. മ​ണാ​ലി​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് റോ​ഡ് ബ്ലോ​ക്ക് ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

റൂം ​അ​റേ​ഞ്ച് ചെ​യ്യാ​നോ ഭ​ക്ഷ​ണം ന​ല്‍​കാ​നോ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ ത​യ്യാ​റാ​യി​ല്ല. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 43 കു​ട്ടി​ക​ളും 3 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്. 75 ശ​ത​മാ​നം തു​ക​യും വാ​ങ്ങി​യ ശേ​ഷ​മാ​ണ് ടൂ​ർ ഓ​പ്പ​റേ​റ്റ​റു​ടെ ക്രൂ​ര​ത. നി​ര​വ​ധി​പേ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​ട്ടും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.

ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും മൂ​ന്ന് ദി​വ​സ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി​യ​ത്. പി​ന്നീ​ട് സ്വ​ന്തം ചെ​ല​വി​ല്‍ ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് എ​ത്തി. വാ​ഹ​ന​ത്തി​നാ​യി ആ​റ് കി​ലോ​മീ​റ്റ​റോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മ​ഞ്ഞി​ല്‍ ന​ട​ക്കേ​ണ്ടി വ​ന്ന​താ​യും പ​റ​യു​ന്നു.

Sports

കോ​​ട്ട​​യി​​ൽ കു​​രു​​ങ്ങി ആ​​ഴ്സ​​ണ​​ൽ

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ആ​​ഴ്സ​​ണ​​ലി​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ്. നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​ണ് ഗ​​ണ്ണേ​​ഴ്സ് വ​​ഴ​​ങ്ങി​​യ​​ത്. നോ​​ട്ടിം​​ഗ്്ഹാ​​മി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കൂ​​ട്ടി​​ൽ ആ​​ഴ്സ​​ണ​​ൽ കു​​ടു​​ങ്ങി. ക​​ടു​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടും പ്ര​​തി​​രോ​​ധ കോ​​ട്ട പൊ​​ളി​​ക്കാ​​നാ​​യി​​ല്ല. സ​​മ​​നി​​ല പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ആ​​ഴ്സ​​ണ​​ലി​​നു വ​​ലി​​യ തി​​രി​​ച്ച​​ടി ന​​ൽ​​കു​​ന്നി​​ല്ലെ​​ങ്കി​​ലും ര​​ണ്ടാ​​മ​​തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ഒ​​ന്പ​​താ​​ക്കി ഉ​​യ​​ർ​​ത്താ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​യി.

പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ആ​​ഴ്സ​​ണ​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വ​​ഴ​​ങ്ങു​​ന്ന ര​​ണ്ടാം സ​​മ​​നി​​ല​​യാ​​ണി​​ത്. 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 15 വി​​ജ​​യ​​ത്തോ​​ടെ 50 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്. 13 വി​​ജ​​യ​​വു​​മാ​​യി 43 പോ​​യി​​ന്‍റ് സ്വന്തമാക്കിയ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ലിവര്‍പൂളിന് സമനില പൂട്ട്‌

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ലി​​വ​​ർ​​പൂ​​ളി​​നു തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം പോ​​രാ​​ട്ട​​ത്തി​​ലും സ​​മ​​നി​​ല. ബേ​​ണ്‍​ലി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത്. 0ക​​ളി​​യു​​ടെ 42-ാം മി​​നി​​റ്റി​​ൽ ഫ്ളോ​​റി​​യ​​ൻ വി​​യ​​റ്റ്സി​​ലൂ​​ടെ ആ​​ൻ​​ഫീ​​ൽ​​ഡി​​ൽ ലി​​വ​​ർ​​പൂ​​ൾ മു​​ന്നി​​ലെ​​ത്തി. 65-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്ക​​സ് എ​​ഡ്വേ​​ർ​​ഡ്സി​​ലൂ​​ടെ ബേ​​ണ്‍​ലി സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ (1-2) സ​​ന്ദ​​ർ​​ലാ​​ൻ​​ഡും ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​നെ (1-2) വെ​​സ്റ്റ് ഹാം ​​യു​​നൈ​​റ്റ​​ഡും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ലീ​​ഡ്സ് യു​​നൈ​​റ്റ​​ഡ് 1-0നു ​​ഫു​​ൾ​​ഹാ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

International

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങി

ന​​​​​യ്റോ​​​​​ബി: കെ​​​​​നി​​​​​യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ന​​​​​യ്റോ​​​​​ബി​​​​​യി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ബ​​​​​ഹു​​​​​നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് നി​​​​​ര​​​​​വ​​​​​ധി ​​പ്പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്ക്.

കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളിൽ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 16 നി​​​​​ല​​​​​ക​​​​​ളു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​സ്ഥ​​​​​ല​​​​​ത്ത് നി​​​​​ര​​​​​വ​​​​​ധി സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

Latest News

Corehub Up