അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
കാസർഗോഡ്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം. മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണം. സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവെച്ചുള്ള നിർമാണരീതിയാണ് ഇവിടെ പിന്തുടർന്നത്. ഇതാണ് മണ്ണ് ഇടിയുന്നതിലേക്കും മതിൽ തകരുന്നതിലേക്കും നയിച്ചതെന്നാണ് വിവരം.
മണ്ണിനടിയിൽപ്പെട്ടവരിൽ രണ്ട് പേർ അരയ്ക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലാണ്. നിലവിൽ അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
Tags : Accident three workers trapped Deepika DeepikaNewspaper NewsUpdate