x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല്‍ ജോ​യ​ന്‍റെ മൃ​ത​ദേ​ഹം 24ന് ​വീ​ട്ടി​ലെ​ത്തി​ക്കും

വെബ് ഡെസ്‌ക്
Published: August 21, 2026 04:31 AM IST | Updated: August 21, 2026 04:31 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​രി​ക്കു​ണ്ട് (കാ​സ​ർ​ഗോ​ഡ്): യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ര്‍​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​ന്‍ അ​ഖി​ല്‍ ജോ​യ​ന്‍റെ (26) മൃ​ത​ദേ​ഹം 24നു ​വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കും.

യു​ക്രെ​യ്നി​ല്‍​നി​ന്നു മോ​ള്‍​ഡോ​വ​യി​ലെ ചി​സി​നാ​വി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗ​വും തു​ട​ര്‍​ന്ന് ചി​സി​നാ​വി​ല്‍​നി​ന്ന് ഇ​സ്താം​ബു​ള്‍ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​ന​മാ​ര്‍​ഗ​വും തു​ര്‍​ക്കി എ​യ​ര്‍​ലൈ​ന്‍​സ് എ​ത്തി​ക്കും. 23നു ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം 24ന് ​ആം​ബു​ല​ന്‍​സി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കീ​വി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍​നി​ന്നും നോ​ര്‍​ക്ക​യി​ല്‍​നി​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ല​ഭി​ച്ചു. ജൂ​ലൈ 20നാ​ണ് അ​ഖി​ല്‍ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. യു​ക്രെ​യി​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്.

Tags : Akhil Joyan body brought home Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up