കൊച്ചി: റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്ലറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഓണവിപണിയിൽ ആശങ്ക ആവശ്യമില്ലെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസമില്ലാതെ എത്തിക്കുന്നതിനും സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽത്തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചു. എഎവൈ വിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂർത്തിയായി. ഉത്രാടം നാൾ വരെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Tags : subsidized commodities availability Minister Anoop Jacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash