x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ലോ​ഗോ ക്ഷ​ണി​ക്കു​ന്നു

കു​ര്യ​ൻ ജോ​ർ​ജ്
Published: July 8, 2026 04:11 PM IST | Updated: July 8, 2026 04:11 PM IST

 

സൗ​ത്ത് യോ​ർ​ക്ക്ഷ​യ​ർ: യു​ക്മ കേ​ര​ള​പൂ​രം എ​ട്ടാ​മ​ത് വ​ള്ളം​ക​ളി​യു​ടെ ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​കെ മ​ല​യാ​ളി​ക​ൾ അ​യ​ക്കു​ന്ന ലോ​ഗോ​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യാ​യി​രി​ക്കും യു​ക്മ കേ​ര​ള​പൂ​രം 2026 വ​ള്ളം​ക​ളി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലോ​ഗോ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 13നാ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. ലോ​ഗോ വി​ജ​യി​ക്കു​ള്ള സ​മ്മാ​നം വ​ള്ളം​ക​ളി വേ​ദി​യി​ൽ ന​ൽ​കും.

ഓ​ഗ​സ്റ്റ് 15 സൗ​ത്ത് യോ​ർ​ക്ക്ഷ​യ​റി​ലെ റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലാ​ണ് ഇ​ക്കു​റി​യും വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്. 2019, 2022, 2023, 2024, 2025 വ​ർ​ഷ​ങ്ങ​ളി​ൽ യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വ​ള​രെ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത് മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​ക്ക് തു​ട​ക്കം കു​റി​ച്ച 2017 ൽ ​വാ​ർ​വി​ക്ക്ഷ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ലും 2018 ൽ ​ഓ​ക്സ്ഫോ​ർ​ഡി​ലെ ഫാ​ർ​മൂ​ർ റി​സ​ർ​വോ​യ​റി​ലു​മാ​ണ് വ​ള്ളം​ക​ളി ന​ട​ന്ന​ത്. യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 വീ​ക്ഷി​ക്കു​വാ​ൻ പ​തി​നാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

ഇ​ന്ത്യ​യു​ട‌െ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​വ​ർ​ഷം അ​തി​ലേ​റെ കാ​ണി​ക​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​നും ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​വാ​നു​മാ​യി എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026ന്‍റെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി​ക്സ് ജോ​ർ​ജ് അ​റി​യി​ച്ചു.

മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലും അ​നു​ബ​ന്ധ പാ​ർ​ക്കു​ക​ളി​ലു​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള സൌ​ക​ര്യ​മു​ണ്ട്. വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​ന്ന ത​ടാ​ക​ത്തി​ന്‍റെ ഏ​ത് ക​ര​യി​ൽ നി​ന്നാ​ലും ത​ട​സ​മി​ല്ലാ​തെ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

യു​ക്മ ഷീ ​ലീ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത ഫാ​ഷ​ൻ ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ മാ​ണി​ക്ക​ത്ത് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന "യു​ക്മ - തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം സീ​സ​ൺ2', നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി മ​ങ്ക​മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ വ​ള്ളം​ക​ളി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.

അ​തോ​ടൊ​പ്പം യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചൊ​രു​ക്കു​ന്ന വേ​ദി​യി​ൽ അ​ര​ങ്ങേ​റും. പ്ര​ധാ​ന സ്റ്റേ​ജ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​വി​ധ ബി​സി​ന​സ്സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ എ​ന്നി​വ ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള പു​ൽ​ത്ത​കി​ടി​ക​ളി​ൽ ആ​യി​രി​ക്കും ഒ​രു​ക്കു​ന്ന​ത്.

ഒ​രേ സ്ഥ​ല​ത്ത് നി​ന്ന് ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളും പ്ര​ധാ​ന സ്റ്റേ​ജി​ലെ ക​ലാ പ​രി​പാ​ടി​ക​ളും ത​ട​സ്സം കൂ​ടാ​തെ ത​ന്നെ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് ഒ​രു ദി​വ​സം മു​ഴു​വ​നാ​യി ആ​സ്വ​ദി​ക്കു​വാ​നും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കാ​യി​ക വി​നോ​ദ​മാ​യ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ഒ​രു​ക്കു​ന്ന​ത്.

വ​ള​രെ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൌ​ക​ര്യം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ട്. മൂ​വാ​യി​ര​ത്തി​ല​ധി​കം കാ​റു​ക​ൾ​ക്കും നൂ​റി​ല​ധി​കം കോ​ച്ചു​ക​ൾ​ക്കും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 മ​ത്സ​രം കാ​ണു​ന്ന​തി​ന് മു​ൻ​കൂ​ട്ടി അ​വ​ധി ബു​ക്ക് ചെ​യ്ത് റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ മു​ഴു​വ​ൻ യു​കെ മ​ല​യാ​ളി​ക​ളെ​യും യു​ക്മ ദേ​ശീ​യ സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ലോ​ഗോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്കാ​ണ് ലോ​ഗോ​ക​ൾ അ​യ​ച്ച് ത​രേ​ണ്ട​ത്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്:

അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ - 07702862186, ജ​യ​കു​മാ​ർ നാ​യ​ർ - 07403223066, ഡി​ക്സ് ജോ​ർ​ജ് - 07403312250.

Tags : ukma keralapooram boatrace

Recent News

Corehub Up