x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന് വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യും

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: July 8, 2026 03:35 PM IST | Updated: July 8, 2026 03:35 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ്ഥാ​പി​ത​മാ​യ ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട്, നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹാ​ക​ൺ​വ​ൻ​ഷ​നു വ്യാ​ഴാ​ഴ്ച (ജൂ​ലൈ ഒ​മ്പ​ത്) തി​രി​തെ​ളി​യും.

അ​മേ​രി​ക്ക​യി​ലെ​ത്ത​ന്നെ പ്ര​സി​ദ്ധ​മാ​യ ഷി​ക്കാ​ഗോ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ന​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി മൂ​വാ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

കൂ​ടാ​തെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ത്മീ​യ നേ​താ​ക്ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

2001 മാ​ർ​ച്ച് 13നു, ​സ്വ​ർ​ഗീ​യ​നാ​യ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ൽ സ്ഥാ​പി​ത​മാ​യ ഷി​ക്കാ​ഗോ രൂ​പ​ത 25 വ​ർ​ഷം​കൊ​ണ്ട് അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. രൂ​പ​ത​യു​ടെ കീ​ഴി​ൽ ഇ​പ്പോ​ൾ 14 ഫൊ​റോ​ന​ക​ളി​ലാ​യി, 54 ഇ​ട​വ​ക​ക​ളും 33 മി​ഷ​ൻ സെ​ന്‍റ​റു​ക​ളും എ​ഴു​പ​തി​നാ​യി​ര​ത്തോ​ളും വി​ശ്വാ​സി​ക​ളും എ​ഴു​പ​തി​ൽ​പ​രം വൈ​ദി​ക​രു​മു​ണ്ട്.

അ​തു​പോ​ലെ 12000ൽ ​ഏ​റെ കു​ട്ടി​ക​ൾ ഈ ​രൂ​പ​ത​യ്ക്കു കീ​ഴി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​വും ന​ട​ത്തി​വ​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.

 

K-Rail Survey

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സീ​റോ​മ​ല​ബാ​ർ സ​ഭ അ​ധ്യ​ക്ഷ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, കൊ​ളം​ബ​സ് ബി​ഷ​പ് മാ​ർ ഏ​ൾ ഫെ​ർ​ണാ​ണ്ട​സ്, സീ​റോ​മ​ല​ങ്ക​ര സ​ഭ ബി​ഷ​പ് ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ക​ൺ​വ​ൻ​ഷ​ന്‍റെ സാ​യാ​ഹ്ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ഇ​തി​ൽ, ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങു​ന്ന വ്യാ​ഴാ​ഴ്ച രാ​ത്രി നടക്കുന്ന സി​നി​മ താ​രം ജ​യ​റാ​മും സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും സീ​റോ​മ​ല​ബാ​ർ ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്നൊ​രു​ക്കു​ന്ന "താ​ള വി​സ്മ​യം' എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

കൂ​ടാ​തെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന മെ​ഗാ മാ​ർ​ഗം​ക​ളി, ഡാ​ൻ​സ് മ​ത്സ​രം, എ​ന്നി​വ​യി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പാ​രീ​ഷ് ഫെ​സ്റ്റ് പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ ഒ​രു​ങ്ങു​ന്നു.

കു​ട്ടി​ക​ൾ​ക്കും യു​വ ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ​ങ്ങ​ളാ​യ സ്പോ​ർ​ട്സ്, ഡാ​ൻ​സ് പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാം. കൂ​ടാ​തെ ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ൾ, സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൗ​രാ​ണി​ക "ജ​റൂ​സ​ലേം' പു​ന:​സൃ​ഷ്ടി​ക്കു​ന്നു: ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​നാ​യി അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​ക്കോ​ർ​മി​ക് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന പ്ര​തി​നി​ധി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​ത് പൗ​രാ​ണി​ക ജ​റൂ​സ​ലേ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​നു​ഭ​വ​മാ​യി​രി​ക്കും.

പ​ര​സ്‌​പ​രം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും പ​രി​ച​യ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും സു​ഹൃ​ത് ബ​ന്ധ​ങ്ങ​ൾ സ്‌​ഥാ​പി​ക്കു​ന്ന​തി​നു​മെ​ല്ലാം ഉ​പ​രി, അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന ന​മ്മു​ടെ മ​ക്ക​ളേ​യും മ​ഹ​ത്താ​യ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും ഷി​ക്കാ​ഗോ ക​ൺ​വ​ൻ​ഷ​ൻ സ​ഹാ​യ​ക​ര​മാ​കും.

Tags : Silver Jubilee Chicago SyroMalabar Eparchy Convention USA

Recent News

Corehub Up