x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ൽ വീ​ട്ടി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി വ​യോ​ധി​ക​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 03:00 PM IST | Updated: July 8, 2026 03:00 PM IST

മാത്തുക്കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്

പ​ത്ത​നം​തി​ട്ട: ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്കി​ൽ മാ​ത്തു​ക്കു​ട്ടി (75) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മാ​ത്തു​ക്കു​ട്ടി​യും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​റ​ന്‍റ് പോ​യി ലി​ഫ്റ്റ് നി​ന്ന​പ്പോ​ൾ ത​ല പു​റ​ത്തേ​ക്കി​ട്ട​താ​വാം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹം ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യാ​ണ്.

വീ​ടി​ന് താ​ഴെ വാ​ഹ​നം നി​ർ​ത്തി ലി​ഫ്റ്റി​ൽ ക​യ​റി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട് ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട് ലി​ഫ്റ്റ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ഭാ​ര്യ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത് താ​ഴ്ച​യി​ൽ ആ​യ​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​യാ​ണ് ലി​ഫ്റ്റ് സ്ഥാ​പി​ച്ച​ത്. മാ​ത്തു​ക്കു​ട്ടി ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള വ്യ​ക്തി ആ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ലി​ഫ്റ്റ് സ്ഥാ​പി​ച്ച​ത്. സാ​ധാ​ര​ണ കാ​ണു​ന്ന രീ​തി​യി​ലു​ള്ള ലി​ഫ്റ്റ​ല്ല ഇ​ത്. വീ​ടി​ന് പു​റ​ത്ത് സ്ക്വ​യ​ർ പൈ​പ്പു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് ലി​ഫ്റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​റ​ന്‍റ് പോ​യ​പ്പോ​ൾ സ്ക്വ​യ​ർ പൈ​പ്പു​ക​ൾ​ക്കി​ട​യി​ൽ ത​ല കു​ടു​ങ്ങി​യാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നും വി​ര​മി​ച്ച മാ​ത്തു​ക്കു​ട്ടി​യും ഭാ​ര്യ​യും മാ​ത്ര​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്.

Tags : Deepika BreakingNews StuckInLift

Recent News

Corehub Up