x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട് അനു​ബ​ന്ധി​ച്ച് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കി

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: July 8, 2026 04:48 PM IST | Updated: July 8, 2026 04:48 PM IST

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് നൽകിയ സ്വീ​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ന്യൂ​യോ​ർ​ക്കി​ലെ ബ്രോ​ങ്ക്സ് സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മാ​ർ​ത്തോമ്മാ ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​ൻ മ​താ​ന്ത​ര സം​വാ​ദ ഡി​ക്കാ​സ്റ്റ​റി​യു​ടെ പ്രീ​ഫെ​ക്ടാ​യ ക​ർദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

പ​ള്ളി​മേ​ട​യി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​ന​യി​ച്ച ക​ർ​ദിനാ​ളി​നെ കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് പ​ട്ടേ​രി​ൽ, ഡെ​ന്നി ക​ല്ലു​ക​ളം, അ​നി​ൽ ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന ദേ​വാ​ല​യ​ത്തി​ൽ സ​ഭാ​പ​ര​മാ​യ ആ​ദ​ര​വോ​ടെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ റാ​സാ കു​ർ​ബാ​ന​യ്ക്ക് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റ​വ. ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പ്യാ​പ​റ​മ്പി​ൽ, റ​വ. ഫാ. ​ജോ​ണി ചെ​ങ്ങ​ളാ​ൻ, റ​വ. ഫാ. ​കെ​വി​ൻ മു​ണ്ട​ക്ക​ൽ, റ​വ. ഫാ. ​റോ​യ്സ​ൺ മേ​നോ​ലി​ക്ക​ൽ, റ​വ. ഫാ. ​ബി​ജു നാ​റാ​ണ​ത്ത്, വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ നാലിന് ​രാ​വി​ലെ 9.30ന് ​ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​ത​ദേ​വൂ​സ് അ​ര​വി​ന്ദ​ത്ത് കാ​ർമിക​ത്വം വ​ഹി​ച്ചു. കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ബ്രോ​ങ്ക്സ് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

തു​ട​ർ​ന്ന് വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നു​മു​ള്ള അ​വ​സ​ര​വും ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. ജൂ​ലൈ അഞ്ചിന് ​രാ​വി​ലെ 10ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ന്നു.

ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ന്ന ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി. ഉ​ച്ച​യ്ക്ക് ഒന്നിന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും ന​ട​ത്തി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ൻ​കൈ​യെ​ടു​ത്തു വി​ളി​ച്ചു​ചേ​ർ​ത്ത, ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മു​ള്ള ക​ത്തോ​ലി​ക്ക വൈ​ദി​ക​രു​ടേ​യും സ​ന്യ​സ്ത​രു​ടേ​യും സ​മ്മേ​ള​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

സീ​റോമ​ല​ങ്ക​ര ന്യൂ​യോ​ർ​ക്ക് രൂ​പ​ത ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സും യോ​ഗ​ത്തി​ൽ പങ്കെടുത്തു.

Tags : Mar George Koovakad Newyork USA

Recent News

Corehub Up