Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralapooram

Europe

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 15ന്

​ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ച​താ​യി യു​ക്‌​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് 15ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ വ​ച്ചാ​ണ് യൂ​റോ​പ്പി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​മാ​യ യു​ക്മ വ​ള്ളം​ക​ളി അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ഔ​ദ്യോ​ഗി​ക ബീ​വ​റേ​ജ് പാ​ർ​ട്ട്ണ​റാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് ലോ​ക​ത്താ​ദ്യ​മാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ അ​റാ​ക്ക് വാ​റ്റാ​യ ‘മ​ണ​വാ​ട്ടി’ ആ​ണ്.

കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി​യാ​യ ജോ​ൺ സേ​വ്യ​ർ യു​കെ​യി​ൽ സ്ഥാ​പി​ച്ച 'ല​ണ്ട​ൻ ബാ​ര​ൺ' എ​ന്ന ക​മ്പ​നി​യാ​ണ് മ​ണ​വാ​ട്ടി നി​ർ​മി​ക്കു​ന്ന​ത്.

യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്‌​മോ​ൾ നി​ധീ​രി, പീ​റ്റ​ർ താ​ണോ​ലി​ൽ, വ​ള്ളം​ക​ളി ര​ജി​സ്‌​ട്രേ​ഷ​ൻ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രും വി​വി​ധ ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് വ​ള്ളം​ക​ളി മ​ഹോ​ത്സ​വ​ത്തി​ന്‍റെ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്) - 07702862186, ജ​യ​കു​മാ​ർ നാ​യ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 07403223066.

Latest News

Corehub Up