x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളി​മ്പി​ക്സി​ന് തി​ള​ക്ക​മേ​റും; നെ​ഹ്‌​റു ട്രോ​ഫി സ​മ്മാ​ന​ത്തു​ക​യി​ൽ വ​മ്പ​ൻ വ​ർ​ധ​ന

വെബ് ഡെസ്ക്
Published: July 12, 2026 05:00 PM IST | Updated: July 12, 2026 05:05 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സ​മ്മാ​ന​ത്തു​ക സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ചു​ണ്ട​ൻ വ​ള്ള​ത്തി​നു​ള്ള സ​മ്മാ​ന​ത്തു​ക 25 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി. നി​ല​വി​ൽ ഇ​ത് വെ​റും അ​ഞ്ചു ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു.

ഒ​ന്നാം സ​മ്മാ​ന​ത്തി​ന് പു​റ​മെ മ​റ്റ് സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള തു​ക​യും വ​ർ​ധി​പ്പി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 20 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 15 ല​ക്ഷം രൂ​പ​യും ഇ​നി മു​ത​ൽ ല​ഭി​ക്കും. വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഗ്രാ​ൻ​ഡ് ര​ണ്ടു കോ​ടി രൂ​പ​യാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

1952ൽ ​ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ഈ ​വി​ശ്വ​പ്ര​സി​ദ്ധ​മാ​യ വ​ള്ളം​ക​ളി​യു​ടെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ഒ​രു പ്ര​ത്യേ​ക വ​ള്ളം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തു​ഴ​ച്ചി​ൽ​ക്കാ​രു​ടെ ആ​വേ​ശ​ത്തി​ലും പ്ര​ക​ട​ന​ത്തി​ലും അ​ങ്ങേ​യ​റ്റം ആ​കൃ​ഷ്ട​നാ​യ നെ​ഹ്റു ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം സ്വ​ന്തം ഒ​പ്പോ​ടു​കൂ​ടി​യ വെ​ള്ളി​യി​ൽ തീ​ർ​ത്ത ഒ​രു ട്രോ​ഫി സ​മ്മാ​ന​മാ​യി അ​യ​ച്ചു​ന​ൽ​കി. ഈ ട്രോ​ഫിയാണ് പി​ന്നീ​ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക​പ്രേ​മി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

Tags : NehruTrophy PrizeMoney increased BoatRace

Recent News

Corehub Up