x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം ശ്രീയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല; പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി 

വെബ് ഡെസ്‌ക്
Published: July 12, 2026 04:18 PM IST | Updated: July 12, 2026 04:18 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ ആകില്ലെന്ന് രതീഷ് കാളിയാടന്‍റെ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന്‍ അവസരം ഇല്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്നും രതീഷ് ലേഖനത്തില്‍ പറയുന്നു.

ധാരണാപത്രത്തില്‍ ഒപ്പുവച്ച സ്ഥിതിയില്‍ പിഎം ശ്രീ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസവകുപ്പിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ് എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏക പക്ഷീയമായി കരാറില്‍നിന്നു പിന്മാറാന്‍ ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്നും രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു.

Tags : PM Sri PinarayiVijayan PrivateSecretary Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up