രാജശേഖരൻ
കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം.
മലയാളത്തിൽ കൂടുതൽ പോലീസ് വേഷമണിഞ്ഞ നടന്മാരിൽ ഒരാളെന്ന നിലയിൽ എസ്ഐ രാജശേഖരൻ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. വില്ലൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് അദ്ദേഹം തിളങ്ങിയത്.
ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യംകൂടിയായിരുന്നു രാജശേഖരൻ. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേർ രാജശേഖരൻ ആദരാഞ്ജലിയർപ്പിച്ചു.
Tags : Rajasekharan PassesAway