x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരി മരുന്നിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പിടിയിൽ

വെബ് ഡെസ്‌ക്
Published: July 12, 2026 03:37 PM IST | Updated: July 12, 2026 03:37 PM IST

കെ.സി. കീര്‍ത്തന

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് പിടിയിലായത്. 

ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി. 

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. പിന്നാലെ പോലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. 

Tags : Woman Arrested Transactions Drugs

Recent News

Corehub Up