പ്രിൻസ് യാദവ്, രവി ബിഷ്ണോയി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ വരുൺ ചക്രവർത്തിക്ക് പകരമാണ് രവി ബിഷ്ണോയിയെ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാമത് ടി20 മത്സരത്തിനിടയിലാണ് ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്കേറ്റത്. വലത് തുടയിലെ പേശിക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഹർഷിതിനെ സ്കാനിംഗിന് വിധേയനാക്കിയപ്പോൾ പരിക്ക് സാരമുള്ളതാണന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് റാണ പുറത്തായി. വരുൺ ചക്രവർത്തിക്ക് ഇടത് തുടയിലെ പേശിക്കാണ് പരിക്ക്. ഇതേതുടർന്ന് താരത്തെ സിംബാബ്വെക്കെതിരായ ടി20 പരമ്പരയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
Tags : Replace PrinceYadav RaviBishnoi injured HarshitRana VarunChakaravarthy