പാലാ: മകളെയും കുടുംബത്തെയും കാണാന്‍ ഓസ്ട്രേലിയയിലെ ഓറഞ്ചില്‍ എത്തിയ പാലാ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലാ കൊല്ലപ്പള്ളി അന്തിനാട് ഓമ്പിള്ളില് വടക്കന്‍ ജോര്‍ജ് തോമസ് (69)ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മകളുടെ വീട്ടിലായിരുന്നു അന്ത്യം. രണ്ടു മാസത്തെ സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു ജോര്‍ജ്. ഭാര്യ: വത്സമ്മ ജോര്‍ജ്. മകള്‍: ആന്‍ മരിയ ജോര്‍ജ്. മരുമകന്: ടോം തോമസ്. സംസ്കാരം പിന്നീട്.
Tags : heart attack died Deepika DeepikaNewspaper BreakingNews native of Pala died in Australia following