ഫ്രാൻസിൽ പ്രക്ഷോഭത്തിനിടെ കൊള്ളയടിച്ച ആഡംബരവസ്തുക്കൾ തെരുവിൽ വിൽക്കുന്നു
പാരീസ്: കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ കടകളിൽനിന്നു കൊള്ളയടിക്കപ്പെട്ട ആഡംബരവസ്തുക്കൾ തുച്ഛമായ വിലയ്ക്കു തെരുവിൽ വില്ക്കുന്നതായി റിപ്പോർട്ട്. ഡിസൈനർ ബാഗ്, പെർഫ്യൂം, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ വഴിയിൽ നിരത്തിവച്ചു വിൽക്കുന്ന വീഡിയോകൾ പ്രചരിക്കാൻ തുടങ്ങി.
പ്രതിഷേധപ്രകടനങ്ങൾക്കിടെ പാരീസ് അടക്കമുള്ള നഗരങ്ങളിലെ കടകൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടിരുന്നു. 42.5 ലക്ഷം യൂറോയുടെ വസ്തുക്കളെങ്കിലും നഷ്ടപ്പെട്ടിരിക്കാമെന്നാണു കണക്ക്.
മാഴ്സെ നഗരത്തിലെ റോളക്സ് വാച്ച് കടയിൽ മാത്രം 30 ലക്ഷം യൂറോയുടെ കൊള്ള നടന്നു. ലൂയി വിറ്റൺ, ഹെർമസ്, ഡയർ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ കടകളും കൊള്ളയടിക്കപ്പെട്ടു. ഇവ വളരെ ചെറിയ വിലയ്ക്കാണു തെരുവുകളിൽ വിൽക്കുന്നത്. ചിലതിന് 90 ശതമാനം വരെ വിലക്കുറവുണ്ട്.സൂപ്പർ മാർക്കറ്റുകൾ, തുണിക്കടകൾ, മരുന്നുകടകൾ എന്നിവയും ശനിയാഴ്ച കൊള്ളയടിക്കപ്പെട്ടിരുന്നു.
Tags :