ഫാ. പ്രിൻസ് തെക്കേപ്പുറം
റോം: ദിവ്യരക്ഷക (റിഡംപ്റ്ററിസ്റ്റ്) സന്യാസ സമൂഹത്തിലെ മലയാളി വൈദികൻ ഫാ. പ്രിൻസ് തെക്കേപ്പുറത്തിനു ഡോക്ടറൽ ഗവേഷണത്തിലെ മികവിന് റോമിലെ സലേഷ്യൻ സർവകലാശാലയുടെ സ്വർണമെഡൽ.
സാന്ത്വനപരിചരണ രംഗത്തെ(പാലിയേറ്റിവ് കെയർ) ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് അംഗീകാരം. സർവകലാശാലയുടെ ഗ്രാൻഡ് ചാൻസലർ ഡോൺ ഫാബിയോ അറ്റാർഡിൽനിന്ന് ഫാ. പ്രിൻസ് അഗസ്റ്റിൻ സ്വർണമെഡൽ ഏറ്റുവാങ്ങി.
രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനും അവരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലായിരുന്നു പഠനം. സിഎസ്എസ്ആർ-റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ കേരളത്തിലെ ലിഗോരി പ്രൊവിൻസ് അംഗമാണ് ഫാ. പ്രിൻസ് തെക്കേപ്പുറം.
Tags : Gold Medal Roman University Deepika DeepikaNewspaper BreakingNews Gold Medal from Roman University