ബംഗളൂരുവിൽ വീട്ടിനുള്ളിൽ കയറി നഗ്നതാ പ്രദർശനം നടത്തിയ ഡെലിവറി ഏജന്റ്
ബംഗളൂരു: ബംഗളൂരുവിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. വിജയ മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്.
പാഴ്സൽ ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ഏജന്റ്, ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ, അപരിചിതരെ വീട്ടിലേക്ക് കയറ്റിവിടാൻ കഴിയില്ലെന്നും അയൽവാസികളോട് സഹായം ചോദിക്കാനും യുവതി വ്യകത്മായി പറഞ്ഞിരുന്നു.
എന്നാൽ യുവതിയുടെ എതിർപ്പുകൾ അവഗണിച്ച് ഇയാൾ ബലമായി വീടിനുള്ളിലേക്ക് കടക്കുകയും ടോയ്ലറ്റ് ഉപയോഗിച്ചു പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. സംഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. ബംഗളൂരു പോലീസിന്റെ ഇടപെടലിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 75, 79, 329(2) വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്ഥാപനത്തിന്റെ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും, പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഡെലിവറി പങ്കാളികളെയും പശ്ചാത്തല പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെന്നും, ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും അങ്ങേയറ്റം ഗൗരവമായാണ് കാണുന്നതെന്നും കന്പനി കൂട്ടിച്ചേർത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash