x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 12, 2026 12:13 PM IST | Updated: July 12, 2026 12:28 PM IST

മൃതദേഹം കണ്ടെടുത്തപ്പോൾ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹി​മാ​ച​ൽ സ്വ​ദേ​ശി വി​ക്രം റാ​ണ​യു​ടെ മൃ​ത​ദേ​ഹം ആ​ണ് കി​ട്ടി​യ​ത്.

പാ​ല​ത്തി​ൽ നി​ന്നും 150 മീ​റ്റ​ർ താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യോ​ട് ചേ​ർ​ന്ന് ഏ​ല തോ​ട്ട​ത്തി​ലെ കു​ള​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഫ​യ​ർ​ഫോ​ഴ്‌​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ ജൂ​ലാ​യ് എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ക​ള്ളാ​ടി​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. തു​ര​ങ്ക പാ​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത​ല​ത്തി​ൽ ചു​ളി​ക്ക സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​തീ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മേ​പ്പാ​ടി​യി​ൽ നി​ന്ന് ചൂ​ര​ൽ​മ​ല​യി​ലേ​ക്കു​ള്ള ഏ​ക പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags :

Recent News

Corehub Up