x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​ക്ക​ര​യി​ലെ വീ​ട്ടു​പ​റ​മ്പി​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: July 12, 2026 05:13 AM IST | Updated: July 12, 2026 05:13 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര ചാ​ലി​ക്ക​ര​യി​ൽ വീ​ടി​നോ​ട് ചേ​ര്‍​ന്ന പ​റ​മ്പി​ല്‍ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ഉ​ൾ​പ്പെടെ​യു​ള്ള അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കാ​ക്കാ​മാ​ക്കൂ​ല്‍ മീ​ത്ത​ല്‍ കു​ഞ്ഞി​ക​ണ്ണ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞി​ക്ക​ണ്ണ​നെ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​താ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം ത​ല​യോ​ട്ടി​യും മ​റ്റ് അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും വേ​റി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​യ്ക്ക് ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : Deepika BreakingNews NewsUpdate Headlines Police

Recent News

Corehub Up