x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാം​ഗ്ചു​കി​ന്‍റെ നി​രാ​ഹാ​രം 15-ാം ദി​വ​സം

ജോ​​​​ര്‍​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍
Published: July 12, 2026 12:50 AM IST | Updated: July 12, 2026 12:50 AM IST

സോ​​​​നം വാം​​​​ഗു​​​​ചു​​​ക്

ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ര്‍​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ര്‍​ട്ടി ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​ര്‍​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ച​​​​ക്ഷ​​​​ണ​​​​നും കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നു​​​​മാ​​​​യ സോ​​​​നം വാം​​​​ഗു​​​​ചു​​​കി​​​ന്‍റെ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം 15-ാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് മ​​​​ന്ത്രി പ്ര​​​​ധാ​​​​ന്‍ രാ​​​​ജി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡ​​​​ല്‍​ഹി ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ല്‍ സി​​​​ജെ​​​​പി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​സ​​​​മ​​​​രം ഇ​​​​ന്ന് 23-ാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ച്ചു.

വാം​​​​ഗ്ചു​​​​കി​​​​ന്‍റെ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം 14 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്താ​​​​ന്‍ പോ​​​​ലും കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. നി​​​​രാ​​​​ഹാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​രം 7.5 കി​​​​ലോ​​​​ഗ്രാം കു​​​​റ​​​​ഞ്ഞു.

പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ അ​​​​ള​​​​വും ര​​​​ക്ത​​​​സ​​​​മ്മ​​​​ര്‍​ദ​​​​വും കു​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​രാ​​​​ഹാ​​​​ര​​​സ​​​​മ​​​​ര​​​​ത്തി​​​​ല്‍​നി​​​​ന്നു പി​​​​ന്മാ​​​​റി​​​​ല്ലെ​​​​ന്ന് വാം​​​​ഗ്ചു​​​​ക് വ്യ​​​​ക്ത​​​​മാ​​​​ക്കി. ജൂ​​​​ണ്‍ 28നാ​​​​ണ് വാം​​​​ഗ്ചു​​​​ക് സ​​​​മ​​​​ര​​​​ത്തി​​​​ല്‍ ചേ​​​​ര്‍​ന്നു നി​​​​രാ​​​​ഹാ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന 20ന് ​​​​പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലേ​​​​ക്ക് മാ​​​​ര്‍​ച്ച് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് സി​​​​ജെ​​​​പി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മാ​​​​ര്‍​ച്ചി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളെ​​​​യും പൗ​​​​ര​​​​ന്മാ​​​​രെ​​​​യും സി​​​​ജെ​​​​പി ക്ഷ​​​​ണി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ന്‍ എം​​​​പി​​​​മാ​​​​രെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മാ​​​​ര്‍​ച്ച് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് വാം​​​​ഗ്ചു​​​​ക് പ​​​​റ​​​​ഞ്ഞു.

Tags : HungerStrike CJP DharmendraPradhan SonamWangchuk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up