x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഹൃദയത്തിലേറ്റിയ വൈദികൻ

ആ​​​​​​ന്‍റ​​​​​​ണി ആ​​​​​​റി​​​​​​ൽ​​​​​​ചി​​​​​​റ
Published: July 12, 2026 02:03 AM IST | Updated: July 12, 2026 02:03 AM IST

ഫാ. ​​​​​​തോ​​​​​​മ​​​​​​സ് കൊ​​​​​​ച്ചു​​​​​​ത​​​​​​റ.

ച​​​​​​മ്പ​​​​​​ക്കു​​​​​​ളം: കു​​​​​​ട്ട​​​​​​നാ​​​​​​ട്ടി​​​​​​ൽ​​​​​നി​​​​​​ന്ന് ലോ​​​​​​ക​​​​​​ത്തി​​​​​​ലേ​​​​​​ക്ക് വ​​​​​​ള​​​​​​ർ​​​​​​ന്ന ഒ​​​​​​രു എ​​​​​​ഴു​​​​​​ത്തു​​​​​കാ​​​​​​ര​​​​​​ൻ കൂ​​​​​​ടി​​​​​​യാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം അ​​​​​​ന്ത​​​​​​രി​​​​​​ച്ച ച​​​​​​മ്പ​​​​​​ക്കു​​​​​​ളം പ​​​​​​ട​​​​​​ഹാ​​​​​​രം സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ഫാ. ​​​​​​തോ​​​​​​മ​​​​​​സ് കൊ​​​​​​ച്ചു​​​​​​ത​​​​​​റ.

ഈ​​​​​​ടു​​​​​​റ്റ ദൈ​​​​​​വ​​​​​​ശാ​​​​​​സ്‌​​​​​​ത്ര ഗ്ര​​​​​​സ്ഥ​​​​​​ങ്ങ​​​​​​ളും ലേ​​​​​​ഖ​​​​​​ന​​​​​​ങ്ങ​​​​​​ളും പ്ര​​​​​​സി​​​​​​ദ്ധി​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ മു​​​​​​തി​​​​​​ർ​​​​​​ന്ന വൈ​​​​​​ദി​​​​​​ക​​​​​​നാ​​​​​​യ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും പ്രാ​​​​​​മാ​​​​​​ണി​​​​​​ക ഗ്ര​​​​​​ന്ഥം ‘ക്രി​​​​​​സ്റ്റ‍്യാ​​​​​​നി​​​​​​റ്റി ആ​​​​​​ൻ​​​​​​ഡ് ട്രൈ​​​​​​ബ​​​​​​ൽ സൊ​​​​​​സൈ​​​​​​റ്റീ​​​​​​സ് ഓ​​​​​​ഫ് നോ​​​​​​ർ​​​​​​ത്ത് ഈ​​​​​​സ്റ്റ് ഇ​​​​​​ന്ത്യ’യാ​​​​​ണ്. ആ​​​​​​സാം, മേ​​​​​​ഘാ​​​​​​ല​​​​​​യ, നാ​​​​​​ഗാ​​​​​​ലാ​​​​​​ൻ​​​​​​ഡ്, മ​​​​​​ണി​​​​​​പ്പു​​​​​​ർ, ത്രീ​​​​​​പു​​​​​​ര, മി​​​​​​സോ​​​​​​റം, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ് എ​​​​​​ന്നീ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വൈ​​​​​​വി​​​​​​ധ്യ​​​​​​മാ​​​​​​ർ​​​​​​ന്ന സ്വ​​​​​​ഭാ​​​​​​വ​​​​​​സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ളും, അ​​​​​​ടി​​​​​​സ്ഥാ​​​​​​ന വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന പ്ര​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളും ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​താ​​​​​ണ് ഈ ​​​​​പു​​​​​​സ്ത​​​​​​കം.

അ​​​​​​ദ്ദേ​​​​​​ഹം ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം ക​​​​​​ണ്ട​​​​​​തും കേ​​​​​​ട്ട​​​​​​തും കൂ​​​​​​ടെ​​​​​നി​​​​​​ന്ന് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​തു​​​​​​മാ​​​​​​യ ഒ​​​​​​രു ജ​​​​​​ന​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലേ​​​​​​ക്കും സാ​​​​​​മൂ​​​​​​ഹ്യ-​​​​​സാം​​​​​​സ്കാ​​​​​​രി​​​​​​ക സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ഒ​​​​​​രു വൈ​​​​​​ദി​​​​​​ക​​​​​​ന് എ​​​​​​പ്ര​​​​​​കാ​​​​​​രം ഇ​​​​​​റ​​​​​​ങ്ങി​​​​​​ച്ചെ​​​​​​ല്ലാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ഇ​​​​​ത്. ഈ ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ ര​​​​​​ണ്ട് മൂ​​​​​​ന്ന് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി മ​​​​​​ണി​​​​​​പ്പു​​​​​​രി​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​​​ന്ന അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വത്തി​​​​​ന്‍റെ​​​​​​യും ര​​​​​​ക്ത​​​​​​രൂ​​​​​​ഷി​​​​​​ത​​​​​​മാ​​​​​​യ കീ​​​​​​ഴ​​​​​​ട​​​​​​ക്ക​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​ടി​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും പേ​​​​​​ടി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന പ​​​​​​ലാ​​​​​​യ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​ണ്ട്. 2023ൽ ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ച്ച അ​​​​​​നി​​​​​​ഷ്ട സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ 2020 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ പ്ര​​​​​​സി​​​​​​ദ്ധി​​​​​​ക​​​​​​രി​​​​​​ച്ച ത​​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ പ്ര​​​​​​വാ​​​​​​ച​​​​​​ക സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ലാ​​​​ണ് ഈ ​​​​​​വൈ​​​​​​ദി​​​​​​ക​​​​​​ൻ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വ​​​​​​ട​​​​​​ക്കുകി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പൊ​​​​​​തു സ്വ​​​​​​ഭാ​​​​​​വം, ച​​​​​​രി​​​​​​ത്രം, ബ്രി​​​​​​ട്ടി​​​​​​ഷ് ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന് മു​​​​​​മ്പും, ശേ​​​​​​ഷ​​​​​​വും, ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പു​​​​​​ന​​​​​​രേ​​​​​​കീ​​​​​​ക​​​​​​ര​​​​​​ണം, ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ, ആ​​​​​​ദി​​​​​​വാ​​​​​​സി സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ൾ, രാ​​​​​​ഷ്‌​​​ട്രി​​​​​​യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ, സ​​​​​​മ്പ​​​​​​ദ് വ്യ​​​​​​വ​​​​​​സ്ഥ, വ്യ​​​​​​വ​​​​​​സാ​​​​​​യ പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ, സം​​​​​​സ്കാ​​​​​​രം, സം​​​​​​സ്കൃ​​​​​​തി, മ​​​​​​തം, ആ​​​​​​ധു​​​​​​നി​​​​​​ക വ​​​​​​ത്ക​​​​​​ര​​​​​​ണം വ​​​​​​രു​​​​​​ത്തി​​​​​​യ തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി മ​​​​​​റ്റ് മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ, സാ​​​​​​മൂ​​​​​​ഹ്യ​​​​​​വും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​വും ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​വുമാ​​​​​​യ പ്ര​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടൊ​​​​​​പ്പം ത​​​​​​ന്നെ ഭൂ​​​​​​പ്ര​​​​​​കൃ​​​​​​തി, രാ​​​​​​ഷ്‌​​​ട്രി​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ, വി​​​​​​വി​​​​​​ധ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചും വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി ഈ ​​​​​​ഗ്ര​​​​​​ന്ഥ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ദി​​​​​​പാ​​​​​​ദി​​​​​​ക്കു​​​​​​ന്നു.

വി​​​വി​​​ധ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​തോ​​​മ​​​സ് സ​​​​​​ത്ന​​​​​​യി​​​​​​ലെ സെ​​​ന്‍റ് എ​​​​​​ഫ്രേം തി​​​​​​യോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജ് റെ​​​​​​ക്ട​​​​​​റാ​​​​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​ൺ പോ​​​ൾ ര​​​ണ്ട് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. പി​​​ഒ​​​സി​​​യി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠിച്ചി​​​രു​​​ന്നു.

ഫാ. ​​തോ​​മ​​സ് കൊ​​ച്ചു​​ത​​റ​​യു​​ടെ സം​​സ്കാ​​രം നാ​​ളെ​​യാ​​ണ്. ഇ​​ന്ന് 11.30 മു​​ത​​ൽ 12 വ​​രെ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​മു​​ണ്ടാ​​കും. തു​​ട​​ർ​​ന്ന് 12.30 മു​​ത​​ൽ ര​​ണ്ടു​​വ​​രെ മാ​​മ്മൂ​​ട് ലൂ​​ർ​​ദ്മാ​​താ ദേ​​വാ​​ല​​യ​​ത്തി​​ലും 3.15 മു​​ത​​ൽ പ​​ട​​ഹാ​​രം കൊ​​ച്ചു​​ത​​റ ത​​ങ്ക​​മ്മ ജോ​​ർ​​ജി​​ന്‍റെ ഭ​​വ​​ന​​ത്തി​​ലും പൊ​​തു​​ദ​​ർ​​ശ​​ന​​മു​​ണ്ടാ​​കും. നാ​​ളെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് ഭ​​വ​​ന​​ത്തി​​ൽ സം​​സ്കാ​​ര ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും.

Tags : NortheasternStates heart priest Fr. ThomasKochuthara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up