Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priest

ഉണക്കാനിട്ട ളോഹയിൽ കൂടൊരുക്കി ബുൾബുൾ

കോ​ട്ട​യം: ക​​പ്പു​​ച്ചി​​ൻ വൈ​​ദി​​ക​​ൻ ഉ​​ണ​​ങ്ങാ​​നി​​ട്ട ളോ​​ഹ​​യി​​ൽ കൂ​​ടു​​കൂ​​ട്ടി ബു​ൾ​ബു​ൾ പ​ക്ഷി​ക​ൾ. ഇ​​പ്പോ​​ൾ കൂ​​ട്ടി​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ ഉ​​ണ്ടാ​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് കോ​ട്ട​യം തെ​ള്ള​കം ക​പ്പു​ച്ചി​ൻ വി​ദ്യാ​ഭ​വ​ൻ ആ​​ശ്ര​​മ​​ത്തി​​ലു​​ള്ള​​വ​​ർ. അ​​ല​​ക്കി ഉ​​ണ​​ക്കാ​​നി​​ട്ട ളോ​​ഹ ക​​പ്പു​​ച്ചി​​ൻ സ​​ന്യാ​​സി വൈ​​ദി​​ക​ൻ ഫാ. ​ജി​നു മാ​ന്തി​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​​ടു​​ക്കാ​​നാ​​യി ചെ​​ന്ന​​ത്.

അ​പ്പോ​ഴാ​ണ് അ​​തി​​ൽ പ​ക്ഷി​ക​ൾ കൂ​​ടു കൂ​​ട്ടി​​ത്തു​​ട​​ങ്ങി​​യ​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ക​പ്പു​ച്ചി​ൻ വൈ​ദി​ക​രു​ടെ ളോ​ഹ​യു​ടെ മു​ക​ളി​ൽ ഭാ​ഗ​ത്തു​ള്ള തൊ​പ്പി​യാ​ണ് ബു​ൾ​ബു​ൾ പ​ക്ഷി​ക്കു കൂ​ടു​ണ്ടാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഇ​​തോ​​ടെ കി​​ളി​​യെ ശ​​ല്യ​​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലാ​​യി സ​​ന്യാ​​സ വൈ​ദി​ക​ർ. ആ​​രു​​ടെ​​യും ശ​​ല്യ​​പ്പെ​​ടു​​ത്ത​​ൽ ഇ​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ കി​​ളി​​ക​​ൾ കൂ​​ടു തീ​​ർ​​ത്ത് അ​​വി​​ടെ മു​​ട്ട​​യി​​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ക​​ര​​ച്ചി​​ൽ ശ​​ബ്ദം കേ​​ട്ടു നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ളോ​​ഹ​​യി​​ലെ കൂ​​ട്ടി​​ൽ കു​​ഞ്ഞു​​ങ്ങ​​ളെ ക​​ണ്ട​​ത്. കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നി​ട്ട് എ​ട്ടു ദി​വ​സ​മാ​യി. ബു​ൾ ബു​ൾ പ​ക്ഷി കൂ​ടി​നു സ​മീ​പ​ത്തു ത​ന്നെ​യു​ണ്ട്. കു​​ഞ്ഞു​​ങ്ങ​​ൾ വ​​ള​​ർ​​ന്ന് പ​​റ​​ന്നു പോ​​കു​​ന്ന​​തു​​വ​​രെ ളോ​​ഹ എ​​ടു​​ക്കേ​​ണ്ടെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ് ജി​നു​വ​ച്ച​നും വൈ​ദ​ക​രും.

പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ സ്നേ​ഹി​ച്ച വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ പാ​ര​മ്പ​ര്യം പേ​റു​ന്ന ക​പ്പു​ച്ചി​ൻ വൈ​ദി​ക​രാ​യ ത​ങ്ങ​ൾ​ക്ക് വി​ശു​ദ്ധ ഫ്രാ​സി​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന വേ​ള​യി​ൽ ല​ഭി​ച്ച പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണ് ഇ​തെ​ന്ന് ആ​ശ്ര​മം റെ​ക്ട​ർ ഫാ. ​ജ​യിം​സ് വാ​ഴ​ചാ​രി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഒ​രു ഫ്രാ​ൻ​സി​സ്ക​ൻ ക​പ്പൂ​ച്ചി​ൻ സ​ന്യാ​സി​യാ​യ ത​ന്നെ ഈ ​ചെ​റി​യ സം​ഭ​വം ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ച​താ​യി ഫാ. ​ജി​നു മാ​ന്തി​യി​ൽ കു​റി​ച്ചു. ആ ​പ​ക്ഷി​ക്ക് അ​ത് ഒ​രു "വ​സ്ത്രം'' ആ​യി​രു​ന്നി​ല്ല; സു​ര​ക്ഷി​ത​മാ​യൊ​രു ഇ​ടം, വി​ശ്ര​മി​ക്കാ​നും ജീ​വ​ൻ വി​രി​യി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു അ​ഭ​യം എന്നിവയായിരുന്നു.
വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് പ​ക്ഷി​ക​ളോ​ടു പോ​ലും പ്ര​സം​ഗി​ച്ച​വ​നാ​ണ്. മ​നു​ഷ്യ​ൻ മ​റ​ന്നു​പോ​കു​ന്ന സ​ത്യ​മാ​ണ് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച​ത്. ഇ​ന്നു ത​ന്‍റെ വ​സ്ത്ര​ത്തി​ന്മേ​ലു​ള്ള ഈ ​ചെ​റി​യ കൂ​ട് എ​നി​ക്ക് ഒ​രു നി​ശ​ബ്ദ പ്ര​സം​ഗ​മാ​യി മാ​റി​യെ​ന്നും ഫാ.​ജി​നു കൂട്ടിച്ചേർത്തു.

International

ലബനനിലെ ഇസ്രേലി ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​നും.

ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മാ​​​റോ​​​ണൈ​​​റ്റ് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ദി​​​ക​​​നും ക്ലാ​​​യ​​​യി​​​ലെ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​പി​​​യ​​​ർ എ​​​ൽ​​​റാ​​​ഹി(50) യാ​​​ണു കൊ

ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ട് ത​​​ക​​​ർ​​​ന്ന ഇ​​​ട​​​വ​​​കാം​​​ഗ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വൈ​​​ദി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ര​​​ന്ത​​​ര​​​മാ​​​യ പ​​​ലാ​​​യ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​ദേ​​​ശ​​​ത്തു തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ട് ക്രൈ​​​സ്ത​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ന​​​സി​​​ക പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും ന​​​ൽ​​​കി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​പി​​​യർ.

അ​​​തേ​​​സ​​​മ​​​യം, ല​​​ബ​​​ന​​​നി​​​ൽ തു​​​ട​​​രു​​​ന്ന ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി​​​പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ മാ​​​ത്രം 5,00,000 പേ​​​രെ​​​യാ​​​ണ് വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഏ​​​ക​​​ദേ​​​ശം 3,00,000 ആ​​​ളു​​​ക​​​ൾ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​ൻ വി​​​ട്ടു​​​പോ​​​യി. തെ​​​രു​​​വു​​​ക​​​ളി​​​ലും കാ​​​റു​​​ക​​​ളി​​​ലു​​​മാ​​​ണ് ആ​​​ളു​​​ക​​​ൾ അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ന്ന​​​ത്.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പൂ​ജാ​രി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പൂ​ജാ​രി അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല കു​റ്റി​ക്കോ​ണം സ​ജി​താ ഭ​വ​നി​ൽ സ​ജി​ത്ത് പോ​റ്റി(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച​ൽ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലാ​യാ​ണ് സ​ജി​ത്ത് പോ​റ്റി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ 25ഓ​ളം ക​വ​ർ​ച്ചാ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ഞ്ച​ൽ വ​ട​മ​ൺ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ജി​ത്ത് പോ​റ്റി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു ഈ ​ക്ഷേ​ത്ര​ത്തി​ൽ പോ​റ്റി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ ഗേ​റ്റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന പ്ര​തി, ശ്രീ​കോ​വി​ലി​ന് മു​ന്നി​ലി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​ക​ള​ട​ക്കം കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വി​വി​ധ ജി​ല്ല​ക​ളി​ൽ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്ത പ്ര​തി, അ​ഞ്ച​ലി​ലെ ഈ ​ക്ഷേ​ത്ര​ത്തി​ലും ഏ​താ​നും മാ​സ​ങ്ങ​ൾ ജോ​ലി ചെ​യ്തി​രു​ന്നു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തോ​ടെ കോ​ട​തി മു​ഖാ​ന്ത​രം പ്ര​തി​യെ അ​ഞ്ച​ൽ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ ക​വ​ർ​ച്ച​യി​ൽ അ​ഞ്ച​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Kerala

തുടര്‍ച്ചയായി നാലാംവട്ടം റവ.ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: റവ.ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി സിബിഐയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലാമതും നിയമിച്ചു. 2030 വരെയാണ് പുതിയ കലാവധി.
ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാലാം വട്ടം ഒരു വൈദികന്‍ ഈ പദവിയിലെത്തുന്നത്. 2014ല്‍ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018ലും, 2022ലും 2026ലും മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു.
ഡല്‍ഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സിസിബിഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെസിബിസിയും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.

ഭാരത സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുവാനുള്ള കമ്യൂണിയോ സ്ഥാപിച്ചത്, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ സഭാപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കാത്തലിക് കണക്ടിന്‍റെ തുടക്കം, സിസിബിഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി ആര്‍ക്ക് ലൈറ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ ആരംഭം എന്നിവ ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
സിസിബിഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തിസദന്‍, ഡല്‍ഹി ഫരീദാബാദിലെ ബഥാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കല്‍ മിഷന്‍ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം, ന്യൂഡല്‍ഹിയിലെ നവീകരിച്ച സിസിബിഐയുടെ കേന്ദ്രകാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.

പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്‍റെ, മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലെയും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരികളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവകാംഗമാണ്.

Kerala

ടെ​ട്രാ​റ്റേ​നി​യം പൈ​ക​ടെ വൈദി​ക​ന്‍റെ പേ​രിൽ പുതിയ സസ്യവർഗം

ഇ​​​​ടു​​​​ക്കി: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പു​​​​ൽ​​​​മേ​​​​ടു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഇ​​​​തു​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ലാ​​​​ത്ത പു​​​​തി​​​​യൊ​​​​രു സ​​​​സ്യ​​​​വ​​​​ർ​​​ഗ​​​​ത്തെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി. ടെ​​​​ട്രാ​​​​റ്റേ​​​​നി​​​​യം പൈ​​​​ക​​​​ടെ (Tetrataenium paikadae) എ​​​​ന്ന് പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​സ്യം ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ഇ​​​​ര​​​​വി​​​​കു​​​​ളം നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ നി​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കാ​​​​ര​​​​റ്റ്, മ​​​​ല്ലി എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​പ്പി​​​​യേ​​​​സി (Apiaceae) കു​​​​ടും​​​​ബ​​​​ത്തി​​​​ലെ പു​​​​തി​​​​യൊ​​​​രു അം​​​​ഗ​​​​മാ​​​​ണി​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​വ​​​​ഗി​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് കോ​​​​ള​​​​ജ് (ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ്) മു​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ പ​​​​രേ​​​​ത​​​​നാ​​​​യ ഫാ. ജോ​​​​സ​​​​ഫ് പൈ​​​​കട സി​​​​എം​​​ഐ​​​യോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് സ​​​സ്യ​​​ത്തി​​​ന്‍റെ പേ​​​ര്. വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യ മ​​​​ഹ​​​​ത്താ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ഈ ​​​​പേ​​​​ര് തെര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​നി​​​​ന്ന് 1000 മു​​​​ത​​​​ൽ 2500 മീ​​​​റ്റ​​​​ർ വ​​​​രെ ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള പു​​​​ൽ​​​​മേ​​​​ടു​​​​ക​​​​ളി​​​​ലെ ന​​​​ന​​​​വാ​​​​ർ​​​​ന്ന ച​​​​തു​​​​പ്പ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഈ ​​​​പു​​​​തി​​​​യ സ്പീ​​​​ഷീ​​​​സ് വ​​​​ള​​​​രു​​​​ന്ന​​​​ത്. ഇ​​​​ര​​​​വി​​​​കു​​​​ളം നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ ഈ ​​​​സ്പീ​​​​ഷി​​​​സി​​​​ലെ ഏ​​​​ക​​​​ദേ​​​​ശം 150 ചെ​​​​ടി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത് എ​​​​ന്ന​​​​ത് ഈ ​​​​സ​​​​സ്യ​​​​ത്തി​​​​ന്‍റെ അ​​​​പൂ​​​​ർ​​​​വ​​​ത​​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

ഏ​​​​ക​​​​ദേ​​​​ശം 30 മു​​​​ത​​​​ൽ 80 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ വ​​​​രെ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ വ​​​​ള​​​​രു​​​​ന്ന ഈ ​​​​ചെ​​​​ടി​​​​യു​​​​ടെ ത​​​​ണ്ടു​​​​ക​​​​ൾ ക​​​​ട്ടി​​​​യു​​​​ള്ള രോ​​​​മ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. വെ​​​​ളു​​​​ത്ത നി​​​​റ​​​​ത്തി​​​​ലു​​​​ള്ള സ​​​​മ​​​​മി​​​​തി​​​​യു​​​​ള്ള പൂ​​​​ക്ക​​​​ളും അ​​​​ണ്ഡാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ഇ​​​​ല​​​​ക​​​​ളു​​​​മാ​​​​ണ് ഇ​​​​തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത. ജൂ​​​​ലൈ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പൂ​​​​വി​​​​ടു​​​​ന്ന ഈ ​​​​ചെ​​​​ടി​​​​യി​​​​ൽ ഒക്‌ടോ​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കാ​​​​യ്ക​​​​ൾ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കാ​​​​യ്ക​​​​ളി​​​​ലെ എ​​​​ണ്ണ​​​​ക്കു​​​​ഴ​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും ഘ​​​​ട​​​​ന​​​​യി​​​​ലു​​​​മു​​​​ള്ള വ്യ​​​​ത്യാ​​​​സ​​​​മാ​​​​ണ് സ​​​​മാ​​​​ന​​​​മാ​​​​യ മ​​​​റ്റ് സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും ഇ​​​​തി​​​​നെ വേ​​​​ർ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ദേ​​​​വ​​​​ഗി​​​​രി കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗം ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​യ സി.​​​​രേ​​​​ഖ, എം.​​​​കെ പ്ര​​​​ശാ​​​​ന്ത്, ടി.​​​​പി. അ​​​​ശ്വി​​​​ൻ​​​​ദാ​​​​സ്, റി​​​​സ​​​​ർ​​​​ച്ച് ഗൈ​​​​ഡ് ഡോ. ​​​​കെ.എം. ​​​​മ​​​​നു​​​​ദേ​​​​വ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ൽ. സ്വീ​​​​ഡ​​​​നി​​​​ൽ​​​നി​​​​ന്ന് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ജേ​​​​ർ​​​​ണ​​​​ലാ​​​​യ നോ​​​​ർ​​​​ഡി​​​​ക് ജേ​​​​ർ​​​​ണ​​​​ൽ ഓ​​​​ഫ് ബോ​​​​ട്ട​​​​ണി​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ല​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പു​​​​തി​​​​യ സ​​​​സ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ സ​​​​സ്യ​​​​വൈ​​​​വി​​​​ധ്യ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​ണ് ഈ ​​​​പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ൽ. നി​​​​ല​​​​വി​​​​ൽ ലോ​​​​ക​​​​ത്താ​​​​കെ ടെ​​​​ട്രാ​​​​റ്റേ​​​​നി​​​​യം ജ​​​​നു​​​​സി​​​ൽ 25 വ​​​​ർ​​​​ഗ​​​ങ്ങ​​​​ളു​​​​ണ്ട്. കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് (CSIR), അ​​​​നു​​​​സ​​​​ന്ധ​​​​ാൻ നാ​​​​ഷ​​​​ണ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ (ANRF) എ​​​​ന്നി​​​​വ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ഗ​​​​വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

Leader Page

മല്പാന്‍ ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം ജനഹൃദയങ്ങളിൽ വചനം വിതച്ച് വചനമായ വൈദികൻ

മ​ല​യാ​ള ബൈ​ബി​ൾ വി​ജ്ഞാ​നീ​യ​രം​ഗ​ത്തെ കു​ല​പ​തി​യും ഗു​രു​ശ്രേ​ഷ്ഠ​നു​മാ​യ റ​വ. ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം ഇ​ന്ന​ലെ നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ടു. ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തെ സീ​റോ മ​ല​ബാ​ർ സ​ഭ മ​ല്പാ​ൻ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മൈ​ക്കി​ൾ അ​ച്ച​ൻ ക​രു​വ​ഞ്ചാ​ൽ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കേ​ര​ള​സ​ഭ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് സ​മ്മാ​നി​ച്ച അ​പൂ​ർ​വ ശ്രേ​ഷ്ഠ​നാ​യ പു​രോ​ഹി​ത​നാ​ണ് വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

റോ​മി​ലെ ഉ​ർ​ബ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 1968 ജൂ​ണ്‍ 29ന് ​പ്രൊ​പ്പ​ഗാ​ന്താ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്രീ​ഫെ​ക്ടാ​യി​രു​ന്ന ക​ർ​ദി​നാ​ൾ അ​ഗാ​ജാനി​യനിൽ​നി​ന്നാ​ണ് ഫാ. ​കാ​രി​മ​റ്റം പൗ​രോ​ഹി​ത‍്യം സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ബി​ബ്ലി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് 1979ൽ ​വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ൽ ഉ​ന്ന​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ബി​ബ്ലി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ഡോ​ക‌്ട​റ​ൽ ബി​രു​ദം നേ​ടി​യ അ​പൂ​ർ​വ്വം ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രു​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ചു​രു​ങ്ങി​യ നാ​ള​ത്തെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 1980 മു​ത​ൽ പി​ഒ​സി​യി​ൽ ക​ത്തോ​ലി​ക്കാ ബൈ​ബി​ൾ വി​വ​ർ​ത്ത​ന സ​മി​തി​യു​ടെ മു​ഖ്യ സം​ശോ​ധ​ക​രി​ൽ ഒ​രാ​ളാ​യി നി​യ​മി​ത​നാ​യി.

കേ​ര​ള സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി ഇ​ന്നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്ഠി​ത​മാ​യ പി​ഒ​സി മ​ല​യാ​ളം ബൈ​ബി​ളി​ന്‍റെ പി​റ​വി​യി​ൽ മൈ​ക്കി​ള​ച്ച​ൻ സു​പ്ര​ധാ​ന​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. വി​ശു​ദ്ധ ഗ്ര​ന്ഥം മൈ​ക്കി​ള​ച്ച​ന്‍റെ പാ​ദ​ങ്ങ​ൾ​ക്ക് വി​ള​ക്കും പാ​ത​യി​ലെ പ്ര​കാ​ശ​വു​മാ​യി ജ്വ​ലി​ച്ചു​തു​ട​ങ്ങി​യ​ത് ഈ ​സം​രം​ഭം മു​ത​ലാ​ണ്. തു​ട​ർ​ന്നു​ള്ള അ​ച്ച​ന്‍റെ ജീ​വി​തം മു​ഴു​വ​നും വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ ജ​ന​കീ​യ​മാ​ക്കാ​നു​ള്ള നി​താ​ന്ത പ​രി​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ഡ​യ​റ​ക‌്ട​റാ​യി സേ​വ​നം ചെ​യ്ത 15 വ​ർ​ഷ​ങ്ങ​ൾ മ​ല​യാ​ള ബൈ​ബി​ൾ വി​ജ്ഞാ​നീ​യ​രം​ഗ​ത്തെ ഐ​തി​ഹാ​സി​ക സം​ഭാ​വ​ന​ക​ളു​ടെ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ഇ​ട​വ​ക​ക​ൾ തോ​റും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചും ബൈ​ബി​ൾ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും മ​ല​യോ​ര​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളെ തി​രു​വ​ച​ന​ത്തി​ന്‍റെ വി​ശു​ദ്ധ ഭൂ​മി​ക​ക​ളാ​ക്കി അ​ച്ച​ൻ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളെ ബൈ​ബി​ൾ പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1984ൽ ​ബൈ​ബി​ൾ ചി​ത്ര​ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​രം​ഭി​ച്ചു. 36 പേ​ജു​ക​ൾ വീ​ത​മു​ള്ള 51 പു​സ്ത​ക​ങ്ങ​ളാ​ക്കി ബൈ​ബി​ൾ മു​ഴു​വ​ൻ ചി​ത്ര​ക​ഥ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന അ​ദ്ഭു​താ​വ​ഹ​മാ​യ ദൗ​ത്യം അ​സാ​ധാ​ര​ണ​മാ​യ വൈ​ഭ​വ​ത്തോ​ടെ അ​ച്ച​ൻ പൂ​ർ​ത്തി​യാ​ക്കി. അ​മ​ർ ചി​ത്ര​ക​ഥ​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ചി​ത്ര​ക​ഥ​ക​ളു​ടെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ആ​ക​ർ​ഷ​ണ​ശ​ക്തി ഫ​ല​പ്ര​ദ​മാ​യി തി​രി​ച്ച​റി​ഞ്ഞു എ​ന്ന​താ​യി​രു​ന്നു മൈ​ക്കി​ള​ച്ച​ന്‍റെ മ​ഹ​ത്വം.

ഭാ​ര​ത​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന ഭാ​ഷ​ക​ളി​ലും ചൈ​നീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ദേ​ശ ഭാ​ഷ​ക​ളി​ലും ഈ ​ബൈ​ബി​ൾ ചി​ത്ര​ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​ട​യാ​യി എ​ന്ന​ത് അ​ച്ച​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ക്രാ​ന്ത​ദ​ർ​ശി​ത്വ​ത്തി​നും കാ​ലം ക​രു​തി​വ​ച്ച സാ​ക്ഷ്യ​മാ​ണ്. വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ​യും സ​ഭാ വി​ശ്വാ​സ​ത്തെ​യും ആ​ധാ​ര​മാ​ക്കി ര​ചി​ച്ച നൂ​റി​ലേ​റെ ഗ്ര​ന്ഥ​ങ്ങ​ൾ അ​ച്ച​ന്‍റെ വി​ജ്ഞാ​ന​വൈ​ഭ​വ​ത്തി​നും വി​ശു​ദ്ധ ഗ്ര​ന്ഥ ഉ​പാ​സ​ന​യ്ക്കും നി​താ​ന്ത സാ​ക്ഷ്യ​ങ്ങ​ളാ​ണ്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​ന്പൂ​ർ​ണ ബൈ​ബി​ൾ ക​മ​ന്‍റ​റി​യാ​യ ആ​ൽ​ഫാ ബൈ​ബി​ൾ വ്യാ​ഖ്യാ​ന​ത്തി​ന്‍റെ മു​ഖ്യ​സം​ശോ​ധ​ക​നും മൈ​ക്കി​ള​ച്ച​ൻ ത​ന്നെ​യാ​യി​രു​ന്നു. 1998 ഏ​പ്രി​ൽ നാ​ലു മു​ത​ൽ ചാ​ല​ക്കു​ടി ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ബൈ​ബി​ൾ കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ആ​യി അ​ച്ച​ൻ ശു​ശ്രൂ​ഷ ചെ​യ്തു​തു​ട​ങ്ങി. ആ​റാ​ഴ്ച​ത്തെ ബൈ​ബി​ൾ പ​ഠ​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. അ​ല്മാ​യ​ർ​ക്ക് ശാ​സ്ത്രീ​യ​മാ​യി ദൈ​വ​വ​ച​നം പ​ഠി​ക്കാ​നു​ള്ള ആ​ദ്യ​സം​രം​ഭ​മാ​യി ഈ ​ബൈ​ബി​ൾ കോ​ഴ്സ് മാ​റി.

2000 മേ​യി​ൽ മൈ​ക്കി​ള​ച്ച​ന്‍റെ ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ക​യും ജീ​വ​ൻ കൈ​വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​ച്ച​നി​ലൂ​ടെ ഇ​നി​യും അ​നേ​കം കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​ഗ്ര​ഹി​ച്ച ദൈ​വം അ​ച്ച​നെ ക​ർ​മ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്നു​ള്ള കാ​ൽ നൂ​റ്റാ​ണ്ട് അ​ച്ച​ന്‍റെ ജീ​വി​തം ഈ ​ദൈ​വ​നി​യോ​ഗ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള സ​ന്പൂ​ർ​ണ സ​മ​ർ​പ്പ​ണ​മാ​യി​രു​ന്നു.

തൃ​ശൂ​ർ മേ​രി​മാ​താ സെ​മി​നാ​രി​യി​ൽ ബൈ​ബി​ൾ അ​ധ്യാ​പ​ക​നാ​യി മൈ​ക്കി​ള​ച്ച​ൻ ചെ​യ്ത സേ​വ​നം കേ​ര​ള സ​ഭ​യ്ക്കു മു​ഴു​വ​നും അ​നു​ഗ്ര​ഹ​മാ​യി. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വ​ൻ ടി​വി​യി​ലും, മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഡി​വൈ​ൻ ഗു​ഡ്നെ​സ് ടി​വി​യി​ലൂ​ടെ​യും ശാ​ലോം ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ക്ലാ​സു​ക​ൾ അ​ച്ച​ൻ സം​പ്രേ​ഷ​ണം ചെ​യ്തു. ആ​യി​ര​ത്തോ​ളം ലേ​ഖ​ന​ങ്ങ​ൾ വി​വി​ധ മാ​ഗ​സി​നു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2022ൽ ​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സി​ന​ഡ് മല്പാ​ൻ പ​ദ​വി ന​ൽ​കി മൈ​ക്കി​ള​ച്ച​നെ ആ​ദ​രി​ച്ചു. വി​ശ്ര​മ​ജീ​വി​ത​ത്തി​ന്‍റെ നാ​ളു​ക​ളി​ലും പു​സ്ത​ക​ര​ച​ന​യി​ലും ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും മൈ​ക്കി​ള​ച്ച​ൻ ത​ന്‍റെ സ​മ​യം ചെ​ല​വ​ഴി​ച്ചു. ദൈ​വ​വ​ച​ന​ത്തെ ധ്യാ​നി​ച്ചും പ്രാ​ർ​ഥി​ച്ചും തി​രു​വ​ച​ന​മാ​യി​ത്തീ​ർ​ന്ന ജീ​വി​ത​മാ​ണ് മൈ​ക്കി​ള​ച്ച​ന്‍റേ​ത്.

“ക​ർ​ത്താ​വ് എ​ന്‍റെ​മേ​ൽ ചൊ​രി​ഞ്ഞ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ഞാ​ൻ എ​ന്തു പ​ക​രം കൊ​ടു​ക്കും, ര​ക്ഷ​യു​ടെ പാ​ന​പാ​ത്ര​മെ​ടു​ത്ത് ക​ർ​ത്താ​വി​ന്‍റെ നാ​മം ഞാ​ൻ വി​ളി​ച്ച​പേ​ക്ഷി​ക്കും” (സ​ങ്കീ 116:12,13) എ​ന്ന ദൈ​വ​വ​ച​ന​മാ​യി​രു​ന്നു മൈ​ക്കി​ള​ച്ച​ന്‍റെ ആ​പ്ത​വാ​ക്യം. കേ​ര​ള സ​ഭ​യെ ദൈ​വ​വ​ച​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ന​ട​ക്കാ​ൻ പ​ഠി​പ്പി​ച്ച ശ്രേ​ഷ്ഠ​നാ​യ പു​രോ​ഹി​ത​നാ​യി​രു​ന്നു മൈ​ക്കി​ള​ച്ച​ൻ.

ദൈ​വ​വ​ച​ന​ത്തെ ഇ​ത്ര​ത്തോ​ളം ജ​ന​കീ​യ​മാ​ക്കി​യ ഒ​രു പു​രോ​ഹി​ത​ൻ കേ​ര​ള സ​ഭ​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ബൈ​ബി​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ന​സി​ൽ മി​ഴി​വാ​ർ​ന്ന ചി​ത്ര​ങ്ങ​ളാ​യി വ​ര​യ്ക്കാ​ൻ മൈ​ക്കി​ള​ച്ച​നു ക​ഴി​ഞ്ഞു. മ​ല​ബാ​റി​ലെ ദൈ​വ​ജ​ന​ത്തി​ന് ദൈ​വ​വ​ച​ന​ത്തോ​ട് ഇ​ത്ര​ത്തോ​ളം അ​ടു​പ്പ​വും സ്നേ​ഹ​വും ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​യ​ത് മൈ​ക്കി​ള​ച്ച​ന്‍റെ സേ​വ​ന​ങ്ങ​ളാ​ണ്. വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​കു​ന്ന അ​ക്ഷ​യ​നി​ധി​യി​ലേ​ക്ക് ദൈ​വ​ജ​ന​ത്തെ ന​യി​ക്കാ​ൻ മൈ​ക്കി​ള​ച്ച​ന് പ്ര​ത്യേ​ക സി​ദ്ധി​യു​ണ്ടാ​യി​രു​ന്നു.

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​ഭി​മാ​ന​മാ​യ മൈ​ക്കി​ള​ച്ച​ന് ലോ​കം മു​ഴു​വ​ൻ വ​ച​ന​ത്തി​ന്‍റെ പ്ര​കാ​ശം ചൊ​രി​യാ​ൻ ക​ഴി​ഞ്ഞു. ആ​ഴ​മാ​യ ആ​ധ്യാ​ത്മി​ക​ജീ​വി​തം കൈ​മു​ത​ലാ​ക്കി​യ അ​ച്ച​ന്‍റെ വി​യോ​ഗം നീ​തി​മാ​ന്‍റെ അ​വ​സാ​ന​ത്തെ​ക്കു​റി​ച്ച് തി​രു​വ​ച​നം ന​ൽ​കു​ന്ന പ്ര​ബോ​ധ​നം അ​ന്വ​ർ​ഥ​മാ​ക്കു​ന്ന​താ​യി​രു​ന്നു. ത​ന്‍റെ ദി​വ​സ​ങ്ങ​ൾ പ​രി​മി​ത​മാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ശാ​ന്ത​ത​യോ​ടെ മ​ര​ണ​ത്തി​നാ​യി അ​ദ്ദേ​ഹം ഒ​രു​ങ്ങി.

വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ പ​റ​ഞ്ഞ​തു​പോ​ലെ “എ​നി​ക്ക് ജീ​വി​തം ക്രി​സ്തു​വും മ​ര​ണം നേ​ട്ട​വു​മാ​ണ്” (ഫി​ലി 1:21) എ​ന്ന തി​രു​വ​ച​ന​ത്തി​ന്‍റെ അ​ക​പ്പൊ​രു​ൾ അ​ദ്ദേ​ഹം ഗ്ര​ഹി​ച്ചി​രു​ന്നു. ക​ർ​ത്താ​വു ത​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്ക് ത​ന്നെ സ്വാ​ഗ​തം ചെ​യ്യു​ന്ന സ്വ​ർ​ഗീ​യ​സ്വ​രം താ​ൻ ശ്ര​വി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ര​ണ​ത്തോ​ട​ടു​ത്ത നാ​ളു​ക​ളി​ൽ വൈ​ദി​ക​ർ​ക്കും ദൈ​വ​ജ​ന​ത്തി​നും എ​ഴു​തി​യ കൃ​ത​ജ്ഞ​താ കു​റി​പ്പ് അ​ച്ച​ന്‍റെ ആ​ത്മീ​യ​ത​യു​ടെ ആ​ഴ​വും സൗ​ന്ദ​ര്യ​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു.

ദൈ​വം ഭ​ര​മേ​ൽ​പി​ച്ച ദൗ​ത്യ​ങ്ങ​ളോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യും മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലു​ള്ള അ​ടി​യു​റ​ച്ച നി​ല​പാ​ടും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ധ്വാ​ന ശേ​ഷി​യും അ​ച്ച​നെ കേ​ര​ള സ​ഭ​യു​ടെ പ്ര​വാ​ച​ക​ശ​ബ്ദ​മാ​ക്കി മാ​റ്റി. വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​ങ്ങ​ൾ ഗൗ​നി​ക്കാ​തെ സു​വി​ശേ​ഷ​ത്തോ​ട് പു​ല​ർ​ത്തി​യ വി​ശ്വ​സ്ത​ത അ​ച്ച​ന്‍റെ ആ​ത്മീ​യ​ത​യു​ടെ ത​ന​ത് സ​വി​ശേ​ഷ​ത​യാ​ണ്. വൈ​ദി​ക​ർ​ക്കും വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്വ​യം പാ​ഠ​പു​സ്ത​ക​മാ​യി മാ​റി​യ മൈ​ക്കി​ള​ച്ച​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ദൈ​വം നി​ത്യ​ത​യു​ടെ ശോ​ഭ ന​ൽ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ച്ച​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ വി​ത​ച്ച വ​ച​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ നൂ​റു​മേ​നി ഫ​ലം​കൊ​യ്യു​ന്ന നാ​ളു​ക​ൾ വി​ദൂ​ര​മ​ല്ല.

Leader Page

കോട്ടയത്തിന്‍റെ അഭിമാനഭാജനങ്ങളായ രണ്ടു പിതാക്കന്മാർ

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്
(കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ)

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കും ക്നാ​​​​നാ​​​​യ ജ​​​​ന​​​​ത​​​​യ്ക്കും അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ചെ​​​​യ്ത ര​​​​ണ്ടു മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​രു​​​​ടെ സ്മ​​​​ര​​​​ണ ഒ​​​​ന്നി​​​​ച്ചാ​​​​ച​​​​രി​​​​ക്കു​​​​ന്ന സ​​​​വി​​​​ശേ​​​​ഷ മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണി​​​​ത്. കോ​​​​ട്ട​​​​യം വി​​​​കാ​​​​രി​​​​യാത്തി​​​​ന്‍റെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ രൂ​​​​പ​​​​ത​​​​യ്ക്ക് ഒ​​​​രു വി​​​​ദ​​​​ഗ്ധ ശി​​​​ല്പി​​​​യെ​​​​പ്പോ​​​​ലെ അ​​​​സ്തി​​​​വാ​​​​ര​​​​മി​​​​ട്ട പു​​​​ണ്യ​​​​ച​​​​രി​​​​ത​​​​നാ​​​​ണ് മാ​​​​ർ മ​​​​ത്താ​​​​യി മാ​​​​ക്കീ​​​​ൽ. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വീ​​​​രോ​​​​ചി​​​​ത സു​​​​കൃ​​​​ത​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ധ​​​​ന്യ​​​​ൻ എ​​​​ന്ന നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ന് അ​​​​ദ്ദേ​​​​ഹം അ​​​​ർ​​​​ഹ​​​​നാ​​​​ണെ​​​​ന്ന് തി​​​​രു​​​​സ​​​​ഭ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്നു നാം ​​​​അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ്യ​​​​ക്തി ക്രാ​​​​ന്ത​​​​ദ​​​​ർ​​​​ശി​​​​യാ​​​​യ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലാ​​​​ണ്. രൂ​​​​പ​​​​ത​​​​യു​​​​ടെ തൃ​​​​തീ​​​​യ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം കാ​​​​ലം​​​​ചെ​​​​യ്തി​​​​ട്ട് അ​​​​ര​​​​ നൂ​​​​റ്റാ​​​​ണ്ടു പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്നു. മാ​​​​ക്കീ​​​​ൽ പി​​​​താ​​​​വും തു​​​​ട​​​​ർ​​​​ന്ന് ചൂ​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ പി​​​​താ​​​​വും ക​​​​ണ്ട മ​​​​ഹാ​​​​സ്വ​​​​പ്ന​​​​ങ്ങ​​​​ൾ സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​ർ ആ​​​​രം​​​​ഭ​​​​മി​​​​ട്ട രൂ​​​​പ​​​​താ​​​​സൗ​​​​ധം പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​നും ത​​​​റ​​​​യി​​​​ൽ പി​​​​താ​​​​വ് ചെ​​​​യ്ത ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

ഈ ​​​​ര​​​​ണ്ടു പി​​​​താ​​​​ക്ക​​​​ന്മാ​​​​രും നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ത്ത​​​​തും തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച​​​​തു​​​​മാ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​രു​​​​ടെ ആ​​​​ദ​​​​ർ​​​​ശ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​തം വ​​​​ള​​​​ർ​​​​ത്തി വ​​​​ലു​​​​താ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് നാ​​​​മേ​​​​വ​​​​രു​​​​ടെ​​​​യും ദൗ​​​​ത‍്യം. അ​​​​വ​​​​യു​​​​ടെ ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ന​​​​മു​​​​ക്ക് അ​​​​വ​​​​രോ​​​​ടു കൃ​​​​ത​​​​ജ്ഞ​​​​രാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട​​​​തു വെ​​​​റും ക​​​​ട​​​​മ മാ​​​​ത്ര​​​​മാ​​​​ണ്. രൂ​​​​പ​​​​താ മെ​​​​ത്രാ​​​​ന്മാ​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​വ​​​​ർ ഇരുവരുടെ​​​​യും പ്ര​​​​ഥ​​​​മ​​​​ശ്ര​​​​ദ്ധ സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ അ​​​​തൊ​​​​രി​​​​ക്ക​​​​ലും സ​​​​ങ്കു​​​​ചി​​​​ത​​​​മാ​​​​യ ജാ​​​​തി​​​​മ​​​​ത ചി​​​​ന്ത​​​​ക​​​​ൾ​​​​കൊ​​​​ണ്ടു പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​വും ഭാ​​​​ര​​​​ത​​​​വും​​​​ പോ​​​​ലെ​​​​യു​​​​ള്ള ഒ​​​​രു ബ​​​​ഹു​​​​സ്വ​​​​ര​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​ത്ത​​​​രം വി​​​​ഭാ​​​​ഗീ​​​​യ​​​​ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​കൊ​​​​ണ്ടു പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ ആ​​​​ർ​​​​ജി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ല​​​​ല്ലോ. ഓ​​​​രോ ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ന്ന​​​​മ​​​​ന​​​​വും പു​​​​രോ​​​​ഗ​​​​തി​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ക​​​​മാ​​​​ന​​​​മു​​​​ള്ള വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ആ​​​​ക്കം​​​​ കൂ​​​​ട്ടു​​​​ക​​​​ത​​​​ന്നെ ചെ​​​​യ്യും, കാ​​​​ട്ട​​​​രു​​​​വി​​​​ക​​​​ളും ചെ​​​​റു​​​​ന​​​​ദി​​​​ക​​​​ളും വ്യ​​​​ത്യ​​​​സ്ത നീ​​​​രൊ​​​​ഴു​​​​ക്കു​​​​ക​​​​ളാ​​​​യി ഉ​​​​ത്ഭ​​​​വി​​​​ച്ച് ഒ​​​​രു വ​​​​ൻ​​​​ന​​​​ദി​​​​യാ​​​​യി ഒ​​​​ന്നി​​​​ച്ചൊ​​​​ഴു​​​​കും​​​​പോ​​​​ലെ​​​​യാ​​​​ണ​​​​ത്.

മാ​​​​ക്കീ​​​​ൽ പി​​​​താ​​​​വ് കോ​​​​ട്ട​​​​യം രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ഏ​​​​താ​​​​ണ്ട് 15 കൊ​​​​ല്ലം അ​​​​വി​​​​ഭ​​​​ക്ത ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വി​​​​കാ​​​​രി​​​​യാ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു മു​​​​ന്പു​​​​ത​​​​ന്നെ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​ത്തി​​​​നെ അ​​​​ടു​​​​ത്ത​​​​റി​​​​യാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം കി​​​​ട്ടി. അ​​​​ജ​​​​ഗ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മീ​​​​യജീ​​​​വി​​​​തം പ​​​​രി​​​​പോ​​​​ഷി​​​​പ്പി​​​​ക്കു​​​​ക, സ​​​​ഭാ​​​​ത്മ​​​​ക ജീ​​​​വി​​​​തം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​ദ്ധ​​​​തി. പി​​​​ന്നീ​​​​ട് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലാ​​​​ക​​​​മാ​​​​നം രൂ​​​​പ​​​​താ​​​​ ഭ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​പാ​​​​ദാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ത്തി​​​​ച്ച ദെ​​​​ക്രെ​​​​ത്തു പു​​​​സ്ത​​​​കം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​തു​​​​ല്യ​​​​ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്.

വി​​​​സി​​​​റ്റേ​​​​ഷ​​​​ൻ സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​വും തു​​​​ല്യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള​​​​താ​​​​ണ്. സ​​​​മ​​​​ർ​​​​പ്പി​​​​ത ചേ​​​​ത​​​​സു​​​​ക​​​​ളാ​​​​യ സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​രു​​​​ടെ സ​​​​ഭാ​​​​ശു​​​​ശ്രൂ​​​​ഷ അ​​​​ജ​​​​പാ​​​​ല​​​​ന​​​​രം​​​​ഗ​​​​ത്തു മാ​​​​ത്ര​​​​മ​​​​ല്ല, സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന-​​​​ആ​​​​രോ​​​​ഗ്യ​​​​ശു​​​​ശ്രൂ​​​​ഷാ-​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം വ​​​​രു​​​​ത്തി​​​​യ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ര​​​​ളീ​​​​യ​​​​സ​​​​മൂ​​​​ഹം സാ​​​​ക്ഷി​​​​യാ​​​​ണ്. സ​​​​മൂ​​​​ഹ​​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ൽ സ്ത്രീ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്കി​​​​നെ​​​​പ്പ​​​​റ്റി പ​​​​റ​​​​യു​​​​ന്പോ​​​​ൾ അ​​​​ത് സ്ത്രീ-​​​​പു​​​​രു​​​​ഷ സ​​​​മ​​​​ത്വ​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണെ​​​​ന്ന് വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക ശ​​​​രി​​​​യ​​​​ല്ല. സ്ത്രീ​​​​ക്കും പു​​​​രു​​​​ഷ​​​​നൊ​​​​പ്പം തു​​​​ല്യ​​​​ത​​​​യും മ​​​​ഹ​​​​ത്വ​​​​വു​​​​മു​​​​ണ്ട്.

അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ സ്ത്രീ​​​​ക​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള സാ​​​​മൂ​​​​ഹ്യ​​​​ പു​​​​രോ​​​​ഗ​​​​തി അ​​​​ചി​​​​ന്ത്യ​​​​മാ​​​​ണ്. സ്ത്രീ​​​​ക​​​​ളെ പൊ​​​​തു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ധാ​​​​ര​​​​ക​​​​ളു​​​​മാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രു​​​​ടെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​നം ഉ​​​​ണ​​​​ർ​​​​ത്തി ഉ​​​​ത്ത​​​​മ​​​​പൗ​​​​ര​​​​രാ​​​​ക്കി പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ന​​​​മ്മു​​​​ടെ സന്യാ​​​​സി​​​​നീ​​​​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ നി​​​​സ്തു​​​​ല​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളാ​​​​ണു ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ സ​​​​ന്യാ​​​​സി​​​​നീ​​​​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മാ​​​​ക്കീ​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും നേ​​​​തൃ​​​​വൈ​​​​ഭ​​​​വ​​​​ത്തി​​​​നും നാം ​​​​ഏ​​​​റെ ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

മാ​​​​ക്കീ​​​​ൽ പി​​​​താ​​​​വി​​​​നെ ധ​​​​ന്യ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​യ​​​​ർ​​​​ത്തി​​​​യ​​​​തി​​​​ന് കൃ​​​​ത​​​​ജ്ഞ​​​​ത​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. രൂ​​​​പ​​​​താം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മീ​​​​യവ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​ക്കി​​​​യ ഇ​​​​ട​​​​യ​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്നും പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്. മ​​​​ദ‍്യ​​​​വി​​​​പ​​​​ത്ത് പോ​​​​ലെയുള്ള സാ​​​​മൂ​​​​ഹ‍്യ​​​​തി​​​​ന്മ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ക്കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വി​​​​ശ്വാ​​​​സപ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന് വേ​​​​ദോ​​​​പ​​​​ദേ​​​​ശ​​​​ഗ്ര​​​​ന്ഥം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​ച്ചു. അ​​​തോ​​​​ടൊ​​​​പ്പം സ്വ​​​​യം ആ​​​​ത്മീ​​​​യ​​​​സ​​​​പ​​​​ര്യ ഒ​​​​രു യ​​​​ഥാ​​​​ർ​​​​ഥ ദൈ​​​​വോ​​​​പാ​​​​സ​​​​ക​​​​നെ​​​​പ്പോ​​​​ലെ ആ​​​​ച​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഉ​​​​പ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന സു​​​​കൃ​​​​ത​​​​ങ്ങ​​​​ൾ സ്വ​​​​യം അ​​​​നു​​​​ഷ്ഠി​​​​ച്ചു പ​​​​രി​​​​ശീ​​​​ലി​​​​ച്ച അ​​​​ദ്ദേ​​​​ഹം അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ എ​​​​ന്ന ആ​​​​ത്മീ​​​​യ​​​​ഗു​​​​രു​​​​വു​​​​മാ​​​​യി പ​​​​രി​​​​ണ​​​​മി​​​​ച്ച​​​​ത്. ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ​​​​ത​​​​ന്നെ തി​​​​ക​​​​ഞ്ഞ ആ​​​​ത്മീ​​​​യ മ​​​​നു​​​​ഷ്യ​​​​നു​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞു. പ്രാ​​​​ർ​​​​ഥ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഊ​​​​ർ​​​​ജം. ആ ​​​​ഊ​​​​ർ​​​​ജ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ വി​​​​ള​​​​ങ്ങി​​​​യി​​​​രു​​​​ന്ന സു​​​​കൃ​​​​ത​​​​ങ്ങ​​​​ളു​​​​ടെ​​​​യെ​​​​ല്ലാം പ്ര​​​​ഭ​​​​വ​​​​സ്ഥാ​​​​നം. നേ​​​​രി​​​​ടേ​​​​ണ്ട സ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പ്രാ​​​​പ്ത​​​​നാ​​​​ക്കി​​​​യ​​​​തും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു കൈ​​​​വ​​​​ന്ന ആ​​​​ത്മീ​​​​യ​​​​ശ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു.

കോ​​​​ട്ട​​​​യം രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും ക്നാ​​​​നാ​​​​യ ജ​​​​ന​​​​ത​​​​യു​​​​ടെ​​​​യും ഭാ​​​​ഗ​​​​ധേ​​​​യം നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​സ്തു​​​​ല​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച പ്ര​​​​തി​​​​ഭാ​​​​ധ​​​​ന​​​​നാ​​​​ണ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പി​​​​താ​​​​വ്. വ‍്യ​​​​ക്തി​​​​പ്ര​​​​ഭാ​​​​വ​​​​വും ബു​​​​ദ്ധി​​​​വൈ​​​​ഭ​​​​വ​​​​വും ഒ​​​​ത്തി​​​​ണ​​​​ങ്ങി​​​​യ അ​​​​പൂ​​​​ർ​​​​വ​​​​ വ്യ​​​​ക്തി​​​​ത്വം. ദൈ​​​​വ​​​​ശാ​​​​സ്ത്ര-​​​​സെ​​​​ക്കു​​​​ല​​​​ർ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സം നേ​​​​ടാ​​​​ൻ വ​​​​ന്ദ്യ ചൂ​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ പി​​​​താ​​​​വ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ന​​​​ല്കി​​​​യ​​​​ത്, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ ത​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യെ ദ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ആ ​​​​ദീ​​​​ർ​​​​ഘ​​​​ദ​​​​ർ​​​​ശി​​​​ത്വം ശ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് കാ​​​​ലം തെ​​​​ളി​​​​യി​​​​ച്ചു. ത​​​​ന്‍റെ നേ​​​​തൃ​​​​പാ​​​​ട​​​​വ​​​​വും ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും വ്യ​​​​ക്തിജീ​​​​വി​​​​ത​​​​ത്തി​​​​ൽ പു​​​​ല​​​​ർ​​​​ത്തി​​​​യ അ​​​​ച്ച​​​​ട​​​​ക്ക​​​​വും നി​​​​സ്വാ​​​​ർ​​​​ഥ​​​​ത​​​​യു​​​​മൊ​​​​ക്കെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​നു പ​​​​ര​​​ഭാ​​​ഗശോ​​​​ഭ​​​​പ​​​​ക​​​​ർ​​​​ന്നു. ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യം ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ അ​​​​ന​​​​ന്യ​​​​ത​​​​യും വ്യ​​​​ക്തി​​​​ത്വ​​​​വും സാ​​​​ഭി​​​​മാ​​​​നം അ​​​​ദ്ദേ​​​​ഹം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. സ​​​​ഭ​​​​യി​​​​ലെ ഇ​​​​ത​​​​ര മെ​​​​ത്രാ​​​​ന്മാ​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​നി​​​​ർ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ആ​​​​ദ​​​​ര​​​​വും സ്നേ​​​​ഹ​​​​വും എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​താ​​​​ണ്.

മെ​​​​ത്രാ​​​​ന്‍റെ പ്ര​​​​ഥ​​​​മ ക​​​​ർ​​​​ത്ത​​​​വ്യം രൂ​​​​പ​​​​ത​​​​യി​​​​ലെ ദൈ​​​​വ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യാ​​​​ഭി​​​​വൃ​​​​ദ്ധി​​​​യാ​​​​ണെ​​​​ന്നു​​​​ള്ള ഉ​​​​റ​​​​ച്ച ബോ​​​​ധ്യം ത​​​​റ​​​​യി​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ എ​​​​ല്ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും നി​​​​ഴ​​​​ലി​​​​ച്ചി​​​​രു​​​​ന്നു. അ​​​​വ​​​​രെ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ​​​​വേ​​​​ണ്ടി അ​​​​ദ്ദേ​​​​ഹം പ​​​​ഠി​​​​ച്ചു. വാ​​​​യ​​​​ന​​​​യും ധ്യാ​​​​ന​​​​വും അ​​​​ദ്ദേ​​​​ഹം മു​​​​ട​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല. പ​​​​ഠ​​​​ന​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ​​​​വ​​​​ഴി കൈ​​​​വ​​​​ന്ന ജ്ഞാ​​​​നം, തി​​​​ക​​​​ഞ്ഞ ഹൃ​​​​ദ​​​​യ​​​​പ​​​​ര​​​​മാ​​​​ർ​​​​ഥ​​​​ത, ദൈ​​​​വ​​​​ജ​​​​ന​​​​ത്തോ​​​​ടും സ​​​​ഭാ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള വി​​​​ശ്വ​​​​സ്ത​​​​ത മു​​​​ത​​​​ലാ​​​​യ​​​​വ​​​​യൊ​​​​ക്കെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വാ​​​​ക്കി​​​​ലും എ​​​​ഴു​​​​ത്തി​​​​ലും വി​​​​ള​​​​ങ്ങി​​​​നി​​​​ന്നു. ഭ​​​​ക്ത​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും കൂ​​​​ദാ​​​​ശ​​​​ക​​​​ളും അ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു വീ​​​​ഴ്ച​​​​യും വ​​​​രു​​​​ത്താ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​ന്നെ​​​​ത്ത​​​​ന്നെ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​മൂ​​​​ഹ‍്യ​​​​ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ​​​​യും പേ​​​​രി​​​​ലാ​​​​ണ് ത​​​​റ​​​​യി​​​​ൽ പി​​​​താ​​​​വ് കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​തി​​​​നേ​​​​ഴു വ​​​​ർ​​​​ഷം ഹൈ​​​​സ്കൂ​​​​ളി​​​​ൽ പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന പി​​​​താ​​​​വ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം ന​​​​ന്നാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​മവി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണ് ഉ​​​​ത്ത​​​​മ​​​​ത​​​​ല​​​​മു​​​​റ​​​​യെ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു​​​​ള്ള ബോ​​​​ധ്യ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ പു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​നും ഉ​​​​ള്ള​​​​വ പ​​​​രി​​​​പാ​​​​ലി​​​​ക്കാ​​​​നും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ച്ച​​​​ത്. ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ​​​​യും സാ​​​​മൂ​​​​ഹ‍്യസേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ത്മീ​​​​യ ചൈ​​​​ത​​​​ന‍്യ​​​​വും കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ‍്യ​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ പി​​​​താ​​​​വ് തെ​​​​ള്ള​​​​ക​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ചു. ഇ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ത​​​​ന്നെ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ കേ​​​​ന്ദ്ര​​​​മാ​​​​യി കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യും​​​​അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും മാ​​​​റി​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ ന​​​​മു​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാം.

കോ​​​​ട്ട​​​​യ​​​​ത്തെ ബി​​​​ഷ​​​​പ് ചൂ​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ കോ​​​​ള​​​​ജും ഉ​​​​ഴ​​​​വൂ​​​​രെ സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജും പി​​​​താ​​​​വി​​​​ന്‍റെ അ​​​​ന​​​​ശ്വ​​​​ര സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ ആ​​​​യി​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മു​​​​ണ്ട്; അ​​​​തു​​​​പോ​​​​ലെ ജോ​​​​ലി​​​​ക്കാ​​​​രി​​​​ലും. ബി​​​​സി​​​​എം കോ​​​​ള​​​​ജി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​പ്പ​​​​റ്റി ആ​​​​ലോ​​​​ചി​​​​ക്കാ​​​​ൻ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യ​​​​ത്തെ ഇ​​​​ത​​​​ര മ​​​​ത​​​​സ്ഥ​​​​രാ​​​​യ പൗ​​​​ര​​​​പ്ര​​​​മു​​​​ഖ​​​​രെ​​​​യും അ​​​​ദ്ദേ​​​​ഹം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​ത് ആ ചി​​​​ന്താ​​​​ച​​​​ക്ര​​​​വാ​​​​ള​​​​ത്തി​​​​ന്‍റെ വി​​​​ശാ​​​​ല​​​​ത​​​​യാ​​​​ണ് കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി സ​​​​ധൈ​​​​ര്യം പോ​​​​രാ​​​​ടാ​​​​നും പി​​​​താ​​​​വി​​​​നു മ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. 1946ലും 1957​​​​ലും 1968ലും 1972​​​​ലു​​​​മു​​​​ണ്ടാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ പി​​​​താ​​​​വ് കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യു​​​​ണ്ടാ​​​​യി.

ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഭാ​​​​ഗ‍്യം ല​​​​ഭി​​​​ച്ച ത​​​​റ​​​​യി​​​​ൽ പി​​​​താ​​​​വ് പ്ര​​​​സ്തു​​​​ത കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ചൈ​​​​ത​​​​ന‍്യം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് സെ​​​​ക്കു​​​​ല​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് എ​​​ന്ന സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​​പ​​​​നം സാ​​​​ധ‍്യ​​​​മാ​​​​ക്കി​​​​യ​​​​ത്. യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കെ​​​​സി​​​​വൈ​​​​എ​​​​ല്ലി​​​​ന്‍റെ​​​​യും സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ കെ​​​​എ​​​​സ്എ​​​​സ്എ​​​​സി​​​​ന്‍റെ​​​​യും സ​​​​മാ​​​​രം​​​​ഭം, മ​​​​ല​​​​ബാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നും വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും ന​​​​ല്കി​​​​യ പ്രോ​​​​ത്സാ​​​​ഹ​​​​നം, വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തി​​​​യ സാ​​​​ധു​​​​ജ​​​​നോ​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ അ​​​​നു​​​​സ്മ​​​​ര​​​​ണാ​​​​ർ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ്. ഭാ​​​ര​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ അ​​​​ന​​​​ന്യ​​​​മാ​​​​യ സ്ഥാ​​​​നം നേ​​​​ടി​​​​യ ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത് പി​​​​താ​​​​വാ​​​​ണ്.

ര​​​​ണ്ടു മ​​​​ഹാ​​​​പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ദ​​​​മാ​​​​യ ഓ​​​​ർ​​​​മ​​​​ക​​​​ൾ​​​​ക്കു മു​​​​ന്പി​​​​ൽ ഇ​​​​ന്നു നാം ​​​​ത​​​​ല​​​​കു​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ത്തെ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ടു​​​​ക​​​​യും അ​​​​തി​​​​നെ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​വ​​​​രാ​​​​ണ് അ​​​​വ​​​​ർ. അ​​​​വ​​​​രു​​​​ടെ നി​​​​സ്ത​​​​ന്ദ്ര​​​​വും നി​​​​സ്വാ​​​​ർ​​​​ഥ​​​​വു​​​​മാ​​​​യ സേ​​​​വ​​​​നച​​​​രി​​​​ത്ര​​​​വും ആ​​​​ത്മീ​​​​യ​​​​ജീ​​​​വി​​​​ത​​​​വും ന​​​​മ്മെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്ക​​​​ണം. ഈ ​​​​മ​​​​ഹാ​​​​ത്മാ​​​​ക്ക​​​​ളെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള ഉ​​​​ത്ത​​​​മ മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശി​​​​ക​​​​ളെ പ്ര​​​​ദാ​​​​നം ചെ​​​​യ്യാ​​​​ൻ തി​​​​രു​​​​മ​​​​ന​​​​സാ​​​​യ ദൈ​​​​വ​​​​ത്തി​​​​നു നാം ​​​​കൃ​​​​ത​​​​ജ്ഞ​​​​ത പ​​​​റ​​​​യു​​​​ക​​​​യാ​​​​ണി​​​​ന്ന്. അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ക​​​​ട്ടെ. അ​​​​തോ​​​​ടൊ​​​​പ്പം ആ ​​​​പു​​​​ണ്യ​​​​പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ മാ​​​​ധ്യ​​​​സ്ഥ്യ​​​​വും ന​​​​മു​​​​ക്കു നേ​​​​ടാം.

Latest News

Corehub Up