പാലമറ്റം-നേര്യമംഗലം റോഡിൽ ചീക്കോട് കാർ താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടം.
കോതമംഗലം: അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്കു മറിഞ്ഞ് കാർ ഓടിച്ചിരുന്ന വൈദികന് പരിക്കേറ്റു.
അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
പാലമറ്റം-നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. പത്ത് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.
Tags : Priest Injured Car Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash