x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ല്‍: സി​ബി​ന്‍ വി​ല​യേ​റി​യ താ​രം

തോ​മ​സ് വ​ര്‍​ഗീ​സ്
Published: July 12, 2026 01:46 AM IST | Updated: July 12, 2026 01:46 AM IST

സി​ബിന്‍ ഗി​രീ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​ടി​സ്ഥാ​നവി​ല 75,000 രൂ​പ പ്ര​ഖ്യാ​പി​ച്ച് സി ​കാ​റ്റ​ഗ​റി​യി​ല്‍ ലേ​ല​ത്തി​നു​ വ​ച്ച സി​ബിന്‍ ഗി​രീ​ഷ് കെ​സി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ രാ​ജാ​വാ​യി.

11.80 ല​ക്ഷം രൂ​പ​യ്ക്ക് സി​ബി​ന്‍ ഗി​രീ​ഷി​നെ ആ​ല​പ്പി റി​പ്പി​ള്‍​സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ കെ​സി​എ​ല്‍ സീ​സ​ണ്‍ മൂ​ന്നി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മെ​ന്ന ഖ്യാ​തി​യും സ്വ​ന്തം. 11.20 ല​ക്ഷം രൂ​പ​യ്ക്ക് കൃ​ഷ്ണ​ദേ​വ​നെ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ര്‍​സ് സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കൊ​ല്ലം ഏ​രീ​സി​നുവേ​ണ്ടി ജ​ഴ്സി​യ​ണി​ഞ്ഞ സ​ച്ചി​ന്‍ ബേ​ബി​യെ 10 ല​ക്ഷം രൂ​പ​യ്ക്ക് ആ​ല​പ്പി റി​പ്പി​ള്‍ സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന ലേ​ല​ത്തി​ല്‍ 89 പേ​രെ​യാ​ണ് വി​വി​ധ ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

സി​ബി​നു പി​ന്നാ​ലെ വാ​ശി​യോ​ടെ ലേ​ലം വി​ളി ന​ട​ന്ന​ത് കൃ​ഷ്ണ​ദേ​വ​നു വേ​ണ്ടി​യാ​യി​രു​ന്നു. 11.20 ല​ക്ഷ​ത്തി​നു കാ​ലി​ക്ക​ട്ട് കൃ​ഷ്ണ​ദേ​വ​നെ സ്വ​ന്ത​മാ​ക്കി. വി​ഷ്ണു വി​നോ​ദി​നെ 7.80 ല​ക്ഷ​ത്തി​ന് ട്രി​വാ​ണ്‍​ഡ്രം റോ​യ​ല്‍​സ് പി​ടി​ച്ചെ​ടു​ത്തു.

6.60 ല​ക്ഷ​ത്തി​ന് പേ​സ​ര്‍ എം.​ഡി. നി​ധീ​ഷി​നെ കൊ​ല്ല​വും 5.40 ല​ക്ഷ​ത്തി​ന് ബേ​സി​ല്‍ ത​മ്പി​യെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സും ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചു. ഓ​ഗ​സ്റ്റ് 20നാ​ണ് മൂ​ന്നാം സീ​സ​ണ്‍ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്വ​ന്‍റി-20​ക്കു തു​ട​ക്ക​മാ​കു​ക.

Tags : KCL SibinGirish AlleppeyRipples Cricket

Recent News

Corehub Up