ഇന്ത്യയും ന്യൂസിലൻഡും സുപ്രധാന കരാറുകളിൽ ധാരണയായപ്പോൾ
ഓക്ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകളിലാണ് ഉഭയകക്ഷിബന്ധത്തിൽ വലിയ മുന്നേറ്റത്തിന് സഹായകമായ ധാരണകൾ രൂപപ്പെട്ടത്.
ചരക്ക്-സേവന മേഖലകളിലെ വ്യാപാരം 2030-ഓടെ ഇരട്ടിയാക്കി 35,000 കോടി രൂപയിൽ എത്തിക്കുന്നതാണു പ്രധാന ലക്ഷ്യം. ഉഭയകക്ഷി ചർച്ചയിൽ പത്ത് സുപ്രധാന കരാറുകൾ ഉൾപ്പെടെ 18 നിർണായക തീരുമാനങ്ങളാണ് ഉരുതിരിഞ്ഞത്.
അടുത്ത നാലുവർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിക്കുന്നതിനുള്ള റോഡ് മാപ്പ്, ഇൻഡോ-പസഫിക് സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചട്ടക്കുട്, ഇരുരാജ്യങ്ങളുടെയും സൈനികവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ലോജിസ്റ്റിക്സ് പിന്തുണ കരാർ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
ഇൻഡോ-പസഫിക് മേഖലയെക്കുറിച്ച് മോദിയും ലക്സണും കാഴ്ചപ്പാടുകൾ പങ്കുവച്ചതായും സ്വതന്ത്രവും തുറന്നതും സമാധാനപരവുമായ ഒരു മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചതായും സംയുക്തപ്രസ്താവനയിൽ പറയുന്നു.
Tags : India NewZealand strategic Partnership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash