x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിയറ്റ്നാം ബോട്ട് അപകടം: 15 ഇന്ത്യക്കാർ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്
Published: July 11, 2026 05:39 PM IST | Updated: July 11, 2026 05:39 PM IST

ബോട്ട് അപകടത്തിന്‍റെ ദൃശ്യം

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ 15 ഇന്ത്യക്കാർ മുങ്ങിമരിച്ചു. വിയറ്റ്നാമിലെ ദ്വീപായ ഫൂ ക്വോക്കിന് സമീപമാണ് ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞത്.

ബോട്ടിൽ 32 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽനിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

 

Tags : Boat  Indian  Tourists  Vietnam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up