അനൂപ് ശ്രീരാജ് പത്രസമ്മേളനത്തിൽ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ പേരിൽ സംസ്ഥാനത്ത് നടത്തുന്ന അനധികൃത നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്കെതിരേ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്‍സോർഷ്യം ഓഫ് ഹയർ എഡ്യുക്കേഷൻ കണ്‍സൾട്ടൻസ് രംഗത്ത്.
സർക്കാരിന്റെയോ ആരോഗ്യ സർവകലാശാലയുടെയോ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത്തരത്തിൽ തട്ടിപ്പു നടക്കുന്നതെന്ന് സംഘടനയുടെ സെക്രട്ടറി അനൂപ് ശ്രീരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതര സംസ്ഥാന സർവകലാശാലകളിൽ വിദ്യാർഥികളെ രജിസ്റ്റർ ചെയ്യിക്കുകയും കേരളത്തിൽ വച്ച് പഠിപ്പിക്കുകയും പരീക്ഷാ സമയത്ത് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിലെത്തിച്ച് പരീക്ഷ എഴുതിക്കുകയും ചെയ്യുകയാണ് ഈ അനധികൃത സ്ഥാപനങ്ങളുടെ രീതി.
ആദ്യ വർഷം തന്നെ ഈ വിദ്യാർഥികളെ പല ആശുപത്രികളിലും എന്ന പേരിൽ ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരേ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Tags : Unauthorized paramedical courses action needed