x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​ മ​രു​ന്നു​ക​ൾ​ക്ക് പൂ​ട്ടി​ടാ​ൻ സ​ർ​ക്കാ​ർ

ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: July 12, 2026 02:24 AM IST | Updated: July 12, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്ക് പൂ​​​​ട്ടി​​​​ടാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ. ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് നി​​​​കു​​​​തി അ​​​​ട​​​​യ്ക്കാ​​​​തെ യാ​​​​തൊ​​​​രു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും കൂ​​​​ടാ​​​​തെ മ​​​​രു​​​​ന്നു​​​​ക​​​​ൾ എ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നു സം​​​​സ്ഥാ​​​​ന ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ള​​​​ർ വ​​​​കു​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന മ​​​​രു​​​​ന്ന് വി​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു താ​​​​ത്കാ​​​​ലി​​​​ക നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ൾ വ​​​​കു​​​​പ്പ്, പോ​​​​ലീ​​​​സ്, എ​​​​ക്സൈ​​​​സ്, തൂ​​​​ഫാ​​​​ൻ വാ​​​​രി​​​​യേ​​​​ഴ്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ സം​​​​യു​​​​ക്ത​​​​നീ​​​​ക്ക​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്താ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ മ​​​​രു​​​​ന്നു​​​​ക​​​​ളും ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. പ​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ പ​​​​ല വി​​​​ല​​​​യാ​​​​ണ് മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്ക് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ അ​​​​ൻ​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം വ​​​​രെ കി​​​​ഴി​​​​വും ന​​​​ൽ​​​​കു​​​​ന്നു. ഇ​​​​ത് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ൾ ആ​​​​ണെ​​​​ന്നാ​​​​ണ് ഡ്ര​​​​ഗ്സ് ക​​​​ണ്‍​ട്രോ​​​​ള​​​​ർ വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ. എ​​​​ല്ലാ മ​​​​രു​​​​ന്നു​​​​ക​​​​ളും നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്ന് നേ​​​​രി​​​​ട്ട് അം​​​​ഗീ​​​​കൃ​​​​ത പ്രാ​​​​ദേ​​​​ശി​​​​ക സ്റ്റോ​​​​ക്കി​​​​സ്റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​ത് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​രോ​​​​ധ​​​​നം ശാ​​​​ശ്വ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ങ്കി​​​​ലും മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വും വി​​​​ൽ​​​​പ​​​​ന​​​​യും ക​​​​ർ​​​​ശ​​​​ന നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​കു​​​​ന്പോ​​​​ൾ വ്യാ​​​​ജ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

ജി​​​​എ​​​​സ്ടി​​​​ക്ക് പി​​​​ന്നാ​​​​ലെ

ജി​​​​എ​​​​സ്ടി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​കി തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ൻ​​​​സു​​​​ലി​​​​ൻ പോ​​​​ലു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വി​​​​ൽ ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കു​​​​ന്നു. പാ​​​​ര​​​​സെ​​​​റ്റ​​​​മോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളും വ​​​​ൻ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ലാ​​​​ണ് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് കാ​​​​ല​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ​​​​തോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ പി​​​​ഴ​​​​വ് മൂ​​​​ലം ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​റ്റി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളും ആ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ഡ്ര​​​​ഗ​​​​സ് ക​​​​ണ്‍​ട്രോ​​​​ൾ വി​​​​ഭാ​​​​ഗം പ​​​​റ​​​​യു​​​​ന്ന​​​​ത്. ആ​​​​ഗ്ര, മ​​​​ഥു​​​​ര(​​​​യു​​​​പി), ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മ​​​​ധു​​​​ര( ത​​​​മി​​​​ഴ്നാ​​​​ട്) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബ​​​​ൾ​​​​ക്ക് ഡീ​​​​ല​​​​ർ​​​​മാ​​​​ർ വ​​​​ഴി​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​രു​​​​ന്നെ​​​​ത്തു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ

രാ​​​​ജ്യ​​​​ത്ത് മ​​​​രു​​​​ന്നു​​​​ത്പാ​​​​ദ​​​​ന​​​​വും വി​​​​പ​​​​ണ​​​​ന​​​​വും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തു കേ​​​​ന്ദ്ര​​​​നി​​​​യ​​​​മ​​​​മാ​​​​യ ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് കോ​​​​സ് മെ​​​​റ്റി​​​​ക്സ് ആ​​​​ക്ട് 1940 ഉം ​​​​അ​​​​തി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് കോ​​​​സ്മെ​​​​റ്റി​​​​ക്സ് റൂ​​​​ൾ​​​​സ് 1945 പ്ര​​​​കാ​​​​ര​​​​വു​​​​മാ​​​​ണ്. പ്ര​​​​സ്തു​​​​ത​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ല്പ​​​​ന രാ​​​​ജ്യ​​​​ത്ത് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ രാ​​​​ജ്യ​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​യി ഓ​​​​ണ്‍​ലൈ​​​​ൻ വ്യാ​​​​പ​​​​രം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കൊ​​​​റി​​​​യ​​​​ർ വ​​​​ഴി ഷെ​​​​ഡ്യൂ​​​​ൾ എ​​​​ച്ച് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Tags : Government illegal drugs closedown Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up