x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക ത​യാ​ർ, ആ​രെ​യും വെ​റു​തെ വി​ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി മു​ജ്ത​ബ ഖ​മ​നെ​യി

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 11, 2026 05:38 PM IST | Updated: July 11, 2026 05:51 PM IST

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​നെ​യിയും.

ടെ​ഹ്റാ​ൻ: ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മേ​നി. ത​ങ്ങ​ളു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ വ​ധി​ച്ച ശ​ത്രു​ക്ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്നും പ്ര​തി​കാ​രം ചെ​യ്യാ​നാ​യി ഓ​രോ ശ​ത്രു​വി​ന്‍റെ​യും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ജ്ത​ബ ഖ​മ​നെ​യി പ​റ​ഞ്ഞു.

താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ല​വി​ലെ ഭ​ര​ണ​നേ​തൃ​ത്വം ഇ​ല്ലാ​താ​യാ​ൽ പോ​ലും ഈ ​പ്ര​തി​കാ​ര ദൗ​ത്യം മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ പ്ര​സ്താ​വ​ന​യു​മാ​യി മു​ജ്ത​ബ ഖ​മേ​നി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ കൊ​ല​യാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും, ആ​ഗോ​ള​ത​ല​ത്തി​ൽ ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക പു​തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ​യു​ടെ ഭീ​ഷ​ണി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ജ്ത​ബ ഖ​മേ​നി​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കാ​ര​നാ​യ അ​ലി അ​ൻ​സാ​രി​യെ​യും മ​റ്റ് 13 വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക സാ​മ്പ​ത്തി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ വീ​ണ്ടും ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്പോ​രും രൂ​ക്ഷ​മാ​കു​ന്ന​ത്.

Tags : Warning MojtabaKhamanei DonaldTrump BenjaminNetanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up