പ്രതികളെ അറസ്റ്റ് ചെയ്യുന്നു
കോഴിക്കോട്: പ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം. കോഴിക്കോട് മാവൂരിലാണ് സംഭവം. പാലക്കാട് നിന്നും പ്രതിയെ പിടിക്കാൻ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പോലീസുകാർക്ക് നേരെ പ്രതികൾ തോക്ക് ചൂണ്ടുകയും പന്നിപ്പടക്കം എറിയുകയുമായിരുന്നു. പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആട് ഷെമീറും സംഘവുമാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കി.
രണ്ട് പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാല് പ്രതികളാണ് മാവൂരിൽ ഒളിവിൽ താമസിച്ചിരുന്നത്.
Tags : Aadu Shemeer gang arrested