x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രാഹ്മി ലിപികൾ കൊത്തിയ സ്വർണമോതിരം; പറയുന്നത് 2000 വർഷം പഴക്കമുള്ള ഇന്ത്യ-തായ്‌ലൻഡ് ബന്ധം

സയൻസ് ഡെസ്ക്
Published: July 11, 2026 10:36 AM IST | Updated: July 11, 2026 10:38 AM IST

താ​യ്‌ലൻഡി​ൽനിന്നു കണ്ടെത്തിയ 2,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്വ​ർണമോ​തി​രം.

ഭൂ​ത​കാ​ല​ത്തി​ന്‍റെ ഏടുകളിൽ മ​റ​ഞ്ഞുകിടന്ന, അത്യപൂർവമായ പു​രാ​വ​സ്തുക്കൾ ക​ണ്ടെ​ത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.

പ​ടി​ഞ്ഞാ​റ​ൻ താ​യ്‌ലൻഡിലെ പു​രാ​വ​സ്തു ഗ​വേ​ഷ​ണകേ​ന്ദ്ര​ത്തി​ൽനി​ന്നാണ് ഏ​ക​ദേ​ശം 2,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ര​ണ്ട് സ്വ​ർ​ണമോ​തി​ര​ങ്ങൾ കണ്ടെത്തിയത്. ഇ​തി​ലൊന്നിന് പ്രാ​ചീ​ന ഇ​ന്ത്യ​യി​ലെ ബ്രാ​ഹ്മി ലി​പി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​താ​ണ് ച​രി​ത്ര-​ശാ​സ്ത്ര ലോ​ക​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന​ത്.
താ​യ്‌ല​ൻ​ഡി​ലെ ഫെ​ച്ചാ​ബു​രി പ്ര​വി​ശ്യ​യി​ലു​ള്ള ദോ​ൺ യാ​യ് തോ​ങ് എ​ന്ന പു​രാ​വ​സ്തു ഖ​ന​ന പ്ര​ദേ​ശ​ത്തുനി​ന്നാ​ണ് മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ൾ​ക്കൊ​പ്പം ​സ്വ​ർണമോ​തി​ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തെ​ന്ന് താ​യ് ഗ​വ​ൺ​മെന്‍റിന്‍റെ ഫൈ​ൻ ആ​ർ​ട്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

മോ​തി​ര​ത്തി​ലെ ര​ഹ​സ്യ ലി​ഖി​തം
ക​ണ്ടെ​ത്തി​യ ര​ണ്ട് മോ​തി​ര​ങ്ങ​ളിലൊന്നിന്, പു​രാ​ത​ന ഇ​ന്ത്യ​ൻ എ​ഴു​ത്തു​രീ​തി​യാ​യ ബ്രാ​ഹ്മി ലി​പി​യി​ലു​ള്ള അ​ക്ഷ​ര​ങ്ങ​ൾ കൊ​ത്തി​വച്ചിട്ടുണ്ട്. പ്രാ​ഥ​മി​ക വിശ​ക​ല​ന​ങ്ങ​ൾ​ക്കുശേ​ഷം വി​ദ​ഗ്ധ​ർ ​ലി​ഖി​തം വാ​യി​ച്ചെ​ടു​ത്ത​ത്, പു​സ​ര​ഖി​ത​സ - എ​ന്നാ​ണ്. ഇ​ന്ത്യ​ൻ ജ്യോ​തി​ശാ​സ്ത്ര പ്ര​കാ​രം ഏ​റ്റ​വും സ​വി​ശേ​ഷ​വും ഐ​ശ്വ​ര്യ​പ്ര​ദ​വു​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന, പു​ഷ്യന​ക്ഷ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​വാ​ക്ക്. പു​ഷ്യ ന​ക്ഷ​ത്ര​ത്താ​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ൻ - എ​ന്നാ​ണ് ഈ ​വാ​ക്കി​ന്‍റെ അ​ർഥം.

ര​ണ്ടാ​മ​ത്തെ സ്വ​ർണമോ​തി​ര​ത്തി​ൽ അ​ട​യാ​ള​ങ്ങ​ളോ കൊ​ത്തു​പ​ണി​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രണ്ടു മോ​തി​ര​ങ്ങ​ളും അ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ൽനി​ന്നും വ്യാ​പാ​ര​ത്തി​നാ​യി എ​ത്തി​യ വൈ​ശ്യവി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​തെ​ങ്കി​ലും ധ​നാ​ഢ്യ​നാ​യ വ്യാ​പാ​രി​യു​ടേ​താ​കാം എ​ന്നാ​ണ് ഗ​വേ​ഷ​ക​ർ അനുമാനിക്കുന്നത്.

K-Rail Survey

ച​രി​ത്ര​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന ദോ​ൺ യാ​യ് തോ​ങ്
ബാ​ങ്കോ​ക്കി​ൽനി​ന്ന് ഏ​ക​ദേ​ശം 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ദോ​ൺ യാ​യ് തോ​ങ് എ​ന്ന പ്ര​ദേ​ശം ഈ ​വ​ർ​ഷാരംഭത്തിലാണു പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പ്രദേശത്തെ നെ​ൽ​വ​യ​ലി​ൽനി​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ്രാ​ചീ​ന വെ​ങ്ക​ല ഡ്ര​മ്മി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ലഭിച്ചതാണു പുരാവസ്തു ഗവേഷകരെ വലിയ അന്വേഷണങ്ങളിലേക്കു ന‍യിച്ചത്. തുടർന്ന്, ഖ​ന​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

തായ്‌ലൻ‌ഡിന്‍റെ ച​രി​ത്ര​ത്തി​ലെ ഇ​രു​മ്പുയു​ഗം അ​ഥ​വാ ച​രി​ത്രാ​തീ​ത കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​നഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശം. ഏ​ക​ദേ​ശം 1,500 മു​ത​ൽ 2,500 വ​ർ​ഷംവ​രെ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​വാ​സകേ​ന്ദ്ര​മാ​യി​രു​ന്നു പ്രദേശം. റേ​ഡി​യോ​കാ​ർ​ബ​ൺ ഡേ​റ്റിംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളുടെ അടിസ്ഥാനത്തിലാണു പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തൽ.

സ​മു​ദ്ര​വ്യാ​പാ​രം
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രിയിലാണ് ഇവിടെ വിശാലമായ ഖനനം ആരംഭിച്ചത്. എ​ട്ടോ​ളം മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ൾ, വെ​ങ്ക​ലം, സ്വ​ർ​ണം എ​ന്നി​വ കൊ​ണ്ടു​ണ്ടാ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ൾ, പു​രാ​ത​ന മ​ൺ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെനി​ന്നു കണ്ടെത്തിയിട്ടുണ്ട്. അ​ക്കാ​ല​ത്തെ ഉ​യ​ർ​ന്ന സാ​മൂ​ഹി​ക പ​ദ​വി​യു​ള്ള മ​നു​ഷ്യ​രു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന സ്ഥ​ല​മാ​ണി​തെ​ന്ന് ഈ ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം തെ​ളി​യി​ക്കു​ന്നതായി ഗവേഷകർ.

ഈ ​ക​ണ്ടെ​ത്ത​ൽ കേ​വ​ലം ര​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളി​ൽ മാത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെന്നു ഗവേഷകർ പറഞ്ഞു. ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പുത​ന്നെ ഇ​ന്ത്യ​യും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വിശാലമായ സ​മു​ദ്ര​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ളും നി​ല​നി​ന്നി​രു​ന്നു എ​ന്ന​തിന്‍റെ വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വാ​ണ് ​ബ്രാ​ഹ്മി ലി​ഖി​ത​മു​ള്ള മോ​തി​രം. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഖ​ന​നം പൂ​ർ​ത്തി​യാ​ക്കി ​അ​മൂ​ല്യ വ​സ്തു​ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കുമെന്ന് താ​യ് അ​ധി​കൃ​ത​ർ അറിയിച്ചു.

Tags : Thailand India BrahmiInscription TwoThousandYearOld IndianGoldRings Archaeology Don Yai Thong

Recent News

Corehub Up