x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവൻ ജയിലിൽ മരിച്ചു

വെബ്ഡെസ്ക്
Published: July 11, 2026 12:36 AM IST | Updated: July 11, 2026 12:36 AM IST

അ​​​​മീ​​​​ർ പീ​​​​റ്റ​​​​ർ

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ത​​​​നി​​​​ന്ദാ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​രി​​​ക്കെ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ ജ​​​​യി​​​​ലി​​​​ൽ മ​​​​രി​​​​ച്ചു.

ലാ​​​​ഹോ​​​​ർ നി​​​ഷാ​​​ത് കോ​​​ള​​​നി​​​യി​​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നും ലാ​​​​ഹോ​​​​റി​​​​ലെ സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി​​​​യും ക​​​​പ്പൂ​​​​ച്ചി​​​​ൻ സ​​​​ന്യാ​​​​സ​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ ഫാ. ​​​​ഹെ​​​​ൻ​​​​റി പോ​​​​ളി​​​​ന്‍റെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​നു​​​മാ​​​യ അ​​​​മീ​​​​ർ പീ​​​​റ്റ​​​​ർ (61) ആ​​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ലാ​​​ഹോ​​​റി​​​ലെ ജി​​​ല്ലാ ക്യാ​​​ന്പ് ജ​​​​യി​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ക​​​​ടു​​​​ത്ത അ​​​​ൽസിഹൈ​​​​മേ​​​​ഴ്സ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ പീ​​​​റ്റ​​​​റി​​​​ന് കോ​​​​ട​​​​തി​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നോ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടാ​​​​നോ ഉ​​​​ള്ള മാ​​​​ന​​​​സി​​​​ക​​​​ശേ​​​​ഷി ഇ​​​​ല്ലെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ന്‍റ​​​​ൽ ഹെ​​​​ൽ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ഒ​​​​രു മു​​​​സ്‌​​​​ലിം വ്യാ​​​​പാ​​​​രി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2025 ജൂ​​​​ലൈ​ 19നാ​​​ണ് അ​​​​മീ​​​​ർ പീ​​​​റ്റ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​വാ​​​​ച​​​​ക​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി​​​​ക്കെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട കു​​​​റ്റം.

എ​​​​ന്നാ​​​​ൽ, വ്യാ​​​​ജ​​​​ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് അ​​​​മീ​​​​ർ പീ​​​​റ്റ​​​​റി​​​​നെ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​താ​​​​യും നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ സം​​​​ഘം വ്യ​​​​ക്ത​​​​മാ​​​​ക്കി. മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​ണ് അ​​​മീ​​​ർ.

Tags : Christian blasphemy dies Pakistan prison

Recent News

Corehub Up