കെ.സി. വേണുഗോപാൽ.
ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്നിരിക്കുന്ന ചട്ടങ്ങൾ പിൻവലിക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ പൊതുസമൂഹത്തെയും ന്യൂനപക്ഷങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
സിബിസിഐ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിച്ചു. എഫ്സിആർഎ നിയമം ക്രൈസ്തവവിഭാഗങ്ങളെ ലക്ഷ്യമിട്ടല്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുമ്പോഴും ന്യൂനപക്ഷസമൂഹം നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയും അതിനെ രാഷ്ട്രീയ ആയുധമാക്കാനുമാണ് മോദിസർക്കാരിന്റെ ശ്രമം. -കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.