ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്
തിരുവനന്തപുരം: യക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു.
വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് 15ന് മേഖലയുടെ ചുമതലയേൽക്കും.
സ്ഥാനാരോഹണ ശുശ്രൂഷ 15നു വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ നേതൃത്വം നൽകും. മറ്റു മെത്രാപ്പോലീത്തമാർ സന്നിഹിതരായിരിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, വിവിധ സഭകളുടെ മേലധ്യക്ഷന്മാർ, രാഷ്്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ കണ്‍വീനർ ഫാ. അലക്സാണ്ടർ തോമസ്, പബ്ലിസിറ്റി കോ-ഓർഡിനേറ്റർ ഫാ. അലൻ കുര്യൻ സാബു, കണ്‍വീനർ ഡോ. കോശി എം. ജോർജ് എന്നിവർ അറിയിച്ചു.
Tags : JacobiteSabha Thiruvananthapuram Mar Theophilos