നോർവേ രാജാവ് ഹാരാൾഡ് അഞ്ചാമൻ
ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ (89) അന്തരിച്ചു. യൂറോപ്പിലെ നിലവിലെ ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാൾഡ് അഞ്ചാമൻ. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
1937ലാണ് ഹരാൾഡ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിക്കുമ്പോൾ മൂന്ന് വയസായിരുന്നു പ്രായം. യുദ്ധകാലത്ത് പിതാവ് ഓലാവ് രാജകുമാരനും മുത്തച്ഛൻ ഹാക്കോൺ ഏഴാമൻ രാജാവും ലണ്ടനിൽ കഴിയവെ നോർവേയുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു.
ഇതിനിടെ ഹരാൾഡും കുടുംബവും യുദ്ധത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി അമേരിക്കയിലേക്ക് പോയി. ബാല്യകാലത്തിന്റെ ഒരു ഭാഗം അവിടെ അഭയാർത്ഥിയായാണ് അദ്ദേഹം കഴിഞ്ഞത്. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തിയ ഹരാൾഡ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടി.
1991 ലാണ് ഹരാൾഡ് അഞ്ചാമൻ നോർവേയുടെ രാജാവായി അധികാരമേറ്റത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ ഭരണാധികാരിയെന്ന നിലയിൽ രാജ്യത്ത് ശ്രദ്ധേയനായി. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും അടുത്ത കാലംവരെ ഔദ്യോഗിക ചുമതലകളിൽ സജീവമായിരുന്നു.
Tags : Norway KingHaraldV HaraldV NorwegianKing died