യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ ആക്രമണം നേരിട്ട ഷോപ്പിംഗ് മാളിൽനിന്ന് പുക ഉയരുന്നു.
കീവ്: യുക്രെയ്നിലുടനീളം റഷ്യൻ ഡ്രോൺ ആക്രമണം. പ്രധാനമായും പ്രമുഖ ചില്ലറവില്പന സ്ഥാപനങ്ങളുടെ ഗോഡൊണുകളെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
തലസ്ഥാനമായ കീവിൽ 14 ഗോഡോണുകൾ, 16 വീടുകൾ, പാർപ്പിട സമുച്ചയത്തിലെ മൂന്നു ബ്ലോക്കുകൾ എന്നിവ നശിച്ചു. സുമി, സാപ്പോറിഷ്യ, ഖാർകീവ് നഗരങ്ങളിലും ആക്രമണമുണ്ടായി.
വ്യാഴാഴ്ചയും റഷ്യ യുക്രെയ്നു നേർക്കു വലിയ തോതിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.
കോടിക്കണക്കിനു പേരുടെ നിത്യജീവിതം താറുമാറാക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് യുക്രെയ്ൻ ആറോപിച്ചു.
Tags : Russia Ukraine Ukraine War