x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ ച​മ​ഞ്ഞ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് മ​റി​ച്ചു​വി​ൽ​പ്പ​ന; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 02:52 PM IST | Updated: August 28, 2026 02:52 PM IST

അറസ്റ്റിലായ റോ​ജി​ത്ത്

കോ​ഴി​ക്കോ​ട്: ഡാ​ൻ​സാ​ഫ് എ​സ്ഐ ച​മ​ഞ്ഞ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് മ​റി​ച്ചു​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫ​റോ​ക്ക് ചു​ങ്കം സ്വ​ദേ​ശി റോ​ജി​ത്തി​നെ​യാ​ണ് ഫ​റോ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് എ​യ​ർ പി​സ്റ്റ​ൾ, കൈ​വി​ല​ങ്ങ്, 2.5 ഗ്രാം ​എം​ഡി​എം​എ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച പോ​ലീ​സ് ഐ​ഡി കാ​ർ​ഡും എ​സ്ഐ​യു​ടെ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ല​ഹ​രി കൈ​വ​ശം വ​യ്ക്കു​ന്ന യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് താ​ൻ ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

പി​ടി​ച്ചെ​ടു​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ന്നീ​ട് മ​റ്റു​ള്ള​വ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. റോ​ജി​ത്തി​ന്‍റെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫും ഫ​റോ​ക്ക് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Tags : Fakesi Drug Smuggling Drug Seizure Drug Resale Kozhikode Farook Police

Recent News

Corehub Up