x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂ​ണ​യ്‌​യി​ലു​ള്ള​ത് കു​റു​പ്പ​ല്ല; ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി

വെബ് ഡെസ്ക്
Published: August 28, 2026 02:17 PM IST | Updated: August 28, 2026 02:20 PM IST

ദാ​മോ​ദ​രമേ​നോ​ൻ

തൃ​ശൂ​ർ: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റി​പ്പ് ബ്രൂ​ണ​യ്‌​യി​ലു​ണ്ടെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്രം പോ​ലീ​സ് ത​ള്ളി. പ്ര​ച​രി​ച്ച ചി​ത്രം തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര സ്വ​ദേ​ശി ദാ​മോ​ദ​രമേ​നോ​ന്‍റെ​താ​ണെ​ന്നും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ബി​ജോ​യ് തോ​മ​സ് പ​റ​ഞ്ഞു.

ദാ​മോ​ദ​ര മേ​നോ​ന്‍റെ പേ​രി​ൽ ക​രു​മ​ത്ര​യി​ൽ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി. പ്ര​ച​രി​ക്കു​ന്ന ചി​ത്രം ദാ​മോ​ദ​ര മേ​നോ​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ദാ​മോ​ദ​ര മേ​നോ​നു​മാ​യി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ഫോ​ണി​ൽ സം​സാ​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും നി​ല​വി​ൽ വി​ദേ​ശ​ത്താ​ണെ​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫോ​ണി​ൽ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ദാ​മോ​ദ​ര മേ​നോ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ കു​ടും​ബം നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം എ​ങ്ങ​നെ പ്ര​ച​രി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. സു​കു​മാ​ര കു​റു​പ്പി​ന്‍റെ ചി​ത്ര​മെ​ന്ന പേ​രി​ൽ മു​ൻ​പും ചി​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Sukumara Kurup Case DamodaraMenon Thrissur Kerala Police Police Case

Recent News

Corehub Up