x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്തെ ഒ​രു ദേ​വ​സ്വം ബോ​ർ​ഡി​ലെ​ങ്കി​ലും പ​ട്ടി​ക​ജാ​തി പ്ര​സി​ഡ​ന്‍റ് വേ​ണം: ച​രി​ത്രം തി​രു​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 04:37 PM IST | Updated: August 28, 2026 04:37 PM IST

കൊടിക്കുന്നിൽ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ ഒ​ന്നി​ലെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. വെ​ള്ള​യ​മ്പ​ല​ത്ത് ന​ട​ന്ന അ​യ്യ​ങ്കാ​ളി ജ​യ​ന്തി ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

തി​രു​വി​താം​കൂ​ർ, കൊ​ച്ചി, മ​ല​ബാ​ർ, ഗു​രു​വാ​യൂ​ർ, കൂ​ട​ൽ​മാ​ണി​ക്യം എ​ന്നീ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ​യും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​തു​വ​രെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഈ ​ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ്യ​ത​യും അ​ർ​ഹ​ത​യു​മു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ വേ​ദി​യി​ൽ ഇ​രു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു എം​പി​യു​ടെ പ്ര​സ്താ​വ​ന. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ ആ​വ​ശ്യ​ത്തെ ത​ള്ളി​ക്ക​ള​യാ​തെ​യാ​ണ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ച​ത്. നി​ല​വി​ലെ ബോ​ർ​ഡു​ക​ളു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷം വി​ഷ​യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ന്നും ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും മ​ന്ത്രി ച​ട​ങ്ങി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : SCCommunity KodikkunnilSuresh LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up