x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫ് നി​യ​മ​നം പൂ​ർ​ത്തി​യാ​യി​ല്ല

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Published: July 11, 2026 12:22 AM IST | Updated: July 11, 2026 12:22 AM IST

കേരള സെക്രട്ടറിയേറ്റ് ഓഫീസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് ര​​​ണ്ടു മാ​​​സ​​​ത്തോ​​​ള​​​മാ​​​യി​​​ട്ടും മ​​​ന്ത്രി​​​മാ​​​രു​​​ടെ സ്റ്റാ​​​ഫ് നി​​​യ​​​മ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ല്ല. മി​​​ക്ക മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ഓ​​​ഫീ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നും ഡെ​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്.

ബാ​​​ക്കി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​നം വൈ​​​കു​​​ക​​​യാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​രു​​​ടെ സ്റ്റാ​​​ഫ് അംഗങ്ങളുടെ നി​​​യ​​​മ​​​ന​​​മാ​​​ണ് ഏ​​​റ്റ​​​വും മ​​​ന്ദ​​​ഗ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള കേ​​​ന്ദ്ര നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ത​​​ങ്ങ​​​ൾ​​​ക്ക് താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​ല മ​​​ന്ത്രി​​​മാ​​​രു​​ടെയും പ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കുകയാ​​​ണ്. നി​​​ല​​​വി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന സ്റ്റാ​​​ഫിന്‍റെ എ​​​ണ്ണ​​​ത്തി​​​ന്‍റെ നാ​​​ലും അ​​​ഞ്ചും മ​​​ട​​​ങ്ങി​​​ലേ​​​റെ ആ​​​ളു​​​ക​​​ളെ​​​ നി​​​യ​​​മി​​​ക്കാ​​​നാ​​​യി നേ​​​താ​​​ക്ക​​​ൾ ത​​​ന്നെ ക​​​ത്തു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​കയാണ്.

ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​രെ നി​​​യ​​​മി​​​ക്കും, ആ​​​രെ ഒ​​​ഴി​​​വാ​​​ക്കും എ​​​ന്ന​​​തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ക​​​യാ​​​ണ്. പ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് നി​​​യ​​​മ​​​നം വൈ​​​കു​​​ന്ന​​​തു മ​​​ന്ത്രി​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഡ്യൂ​​​ട്ടി വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും പു​​​ന​​​സം​​​ഘ​​​ട​​​ന​​​യി​​​ലും മെ​​​ല്ലെ​​​പ്പോ​​​ക്ക് ന​​​യ​​​മാ​​​ണ് തു​​​ട​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച പ​​​ല ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെയും കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തുനി​​​ന്നും പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ​​​ല​​​രും രാ​​​ജി​​​വ​​​ച്ച് ഒ​​​ഴി​​​വാ​​​യി.

അ​​​ത്ത​​​ര​​​ത്തി​​​ൽ രാ​​​ജി​​​വ​​​യ്ക്കാ​​​തെ ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്ന പ​​​ല​​​രും സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് നി​​​സ​​​ഹ​​​ക​​​ര​​​ണ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. ഇ​​​തു​​​മൂ​​​ലം ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ശ്ച​​​ലാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

സ്കൂ​​​ൾ, കോ​​​ള​​​ജ് കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കേ​​​ണ്ട കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​നു നാ​​​ഥ​​​നി​​​ല്ലാ​​​താ​​​യി​​​ട്ട് മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടു. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച വി.​​​പി. സാ​​​നു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ത​​​ന്നെ രാ​​​ജി​​​വ​​​ച്ച് ഒ​​​ഴി​​​ഞ്ഞി​​​രു​​​ന്നു. അ​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​രു​​​മാ​​​സം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും രാ​​​ജി​​​വ​​​ച്ചു.

ഇ​​​പ്പോ​​​ൾ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ നാ​​​ഥ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള സാം​​​സ്കാ​​​രി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ വൈ​​​കു​​​ന്ന​​​ത് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്.

Tags : ministerialstaff appointment notcompleted UDF

Recent News

Corehub Up