x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഗരറ്റ് പായ്ക്കറ്റിലെ മുന്നറിയിപ്പ് ഫലപ്രദമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

വെബ്ഡെസ്ക്
Published: July 11, 2026 01:05 AM IST | Updated: July 11, 2026 01:05 AM IST

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

കൊ​​​ച്ചി: നി​​​ക്കോ​​​ട്ടി​​​ന്‍, ടാ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ള​​​വ് സി​​​ഗ​​​ര​​​റ്റ് പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഗു​​​ണ​​​ത്തേ​​​ക്കാ​​​ളേ​​​റെ ദോ​​​ഷം ചെ​​​യ്യു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ജോ. ​​​സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഭാ​​​ക​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

ഇ​​​വ​​​യു​​​ടെ അ​​​ള​​​വ് നാ​​​മ​​​മാ​​​ത്ര​​​മാ​​​ണെ​​​ന്നു ക​​​ണ്ടാ​​​ല്‍ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണെ​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​ക്കാ​​​നി​​​ട​​​യു​​​ണ്ട്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും ഇ​​​ത്ത​​​രം ക​​​ണ​​​ക്കു​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നി​​​ല്ല.

പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ ന​​​ല്‍കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍ സ​​​ഹി​​​ത​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​ത്തി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യു​​​ക​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ കോ​​​ട​​​തി​​​ക​​​ള്‍ക്കു ക​​​ഴി​​​യി​​​ല്ല.

സി​​​ഗ​​​ര​​​റ്റ് പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ഇ​​​വ​​​യു​​​ടെ അ​​​ള​​​വ് കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡെ​​​പ്യൂ​​​ട്ടി സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഒ.​​​എം. ശാ​​​ലി​​​ന മു​​​ഖേ​​​ന കേ​​​ന്ദ്രം മ​​​റു​​​പ​​​ടി ന​​​ല്‍കി​​​യ​​​ത്.

പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ക​​​ര്‍ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എം.​​​സ​​​ങ്കീ​​​ര്‍ത്ത​​​ന ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. ഹ​​​ര്‍ജി വീ​​​ണ്ടും 30ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Centralgovernment HighCourt cigarettepack warnings

Recent News

Corehub Up