x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആരോഗ്യമ​ന്ത്രി

വെബ്ഡെസ്ക്
Published: July 11, 2026 01:29 AM IST | Updated: July 11, 2026 01:29 AM IST

ആരോഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​ൻ​​​.

ഗു​​​രു​​​വാ​​​യൂ​​​ർ: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ രോ​​​ഗി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു ആരോഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​ൻ​​​.

രോ​​​ഗി​​​യെ ഗേ​​​റ്റി​​​ൽ ത​​​ട​​​ഞ്ഞ താ​​​ത്കാ​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ഉടന്‍തന്നെ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് ഈ ​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ.

രോ​​​ഗി​​​യു​​​ടെ ഇ​​​സി​​​ജി കൃ​​​ത്യം 7.20ന് ​​​എ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യും, ഗേ​​​റ്റി​​​ൽ ത​​​ട​​​ഞ്ഞ​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റ് വീ​​​ഴ്ച​​​ക​​​ൾ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​എ​​​ച്ച്എ​​​സ്, ഡി​​​എം​​​ഒ, എ​​​ച്ച്ഒ​​​ഡി, സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​രോ​​​ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, പ​​​ഞ്ചാ​​​യ​​​ത്ത് പ​​​രി​​​ധി​​​യി​​​ലെ ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക ത​​​ട​​​സ​​​മു​​​ണ്ടെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Patient dies Neyyattinkara GeneralHospital HealthMinister K Muraleedharan

Recent News

Corehub Up