Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthMinister

നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആരോഗ്യമ​ന്ത്രി

ഗു​​​രു​​​വാ​​​യൂ​​​ർ: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ രോ​​​ഗി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു ആരോഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​ൻ​​​.

രോ​​​ഗി​​​യെ ഗേ​​​റ്റി​​​ൽ ത​​​ട​​​ഞ്ഞ താ​​​ത്കാ​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ഉടന്‍തന്നെ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് ഈ ​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ.

രോ​​​ഗി​​​യു​​​ടെ ഇ​​​സി​​​ജി കൃ​​​ത്യം 7.20ന് ​​​എ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യും, ഗേ​​​റ്റി​​​ൽ ത​​​ട​​​ഞ്ഞ​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റ് വീ​​​ഴ്ച​​​ക​​​ൾ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​എ​​​ച്ച്എ​​​സ്, ഡി​​​എം​​​ഒ, എ​​​ച്ച്ഒ​​​ഡി, സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​രോ​​​ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, പ​​​ഞ്ചാ​​​യ​​​ത്ത് പ​​​രി​​​ധി​​​യി​​​ലെ ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക ത​​​ട​​​സ​​​മു​​​ണ്ടെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Editorial

ഇ​ടി​ഞ്ഞ സി​സ്റ്റ​ത്തി​ൽ ജ​നാ​ധി​പ​ത്യം പെ​ട​രു​ത്

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന് സ്ത്രീ ​മ​രി​ച്ച​തും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്നു ഡോ​ക്ട​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തും, പു​റ​ത്തു​വ​രു​ന്ന മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​മി​തി​ക​ളു​മൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ്.

പ​ക്ഷേ, അ​തു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​സ​ര​വാ​ദ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ക്കു​ന്നു. കാ​ര​ണം, യു​പി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ മ​രി​ച്ച​തി​ൽ യോ​ഗി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച ഡോ. ​ക​ഫീ​ൽ​ഖാ​ന്‍റെ സ​ഹ​ജീ​വി​സ്നേ​ഹ​ത്തെ പി​ന്തു​ണ​ച്ച​വ​രെ​യൊ​ന്നും ഇ​പ്പോ​ൾ കാ​ണാ​നി​ല്ല.

അ​തേ സ​ഹ​ജീ​വി സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു ഡോ​ക്ട​ർ ത​ന്‍റെ പ്ര​തി​ക​ര​ണം പ്ര​ഫ​ഷ​ണ​ൽ ആ​ത്മ​ഹ​ത്യ​യാ​യി​പ്പോ​യെ​ന്നു വി​ല​പി​ക്കു​ന്നു. സ്വ​ന്തം സ​ർ​ക്കാ​രി​ലൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​ക്കാ​നു​ള്ള​താ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്ന​ത് അ​വ​സ​ര​വാ​ദ​മാ​ണ്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ മി​ക​ച്ച​താ​ണെ​ന്ന​തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. പ​ക്ഷേ, അ​ത് അ​ടു​ത്ത​യി​ടെ കൈ​വ​രി​ച്ച നേ​ട്ട​മ​ല്ല.

ജ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും, ഓ​രോ കാ​ല​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ജാ​ഗ്ര​ത​യ്ക്ക് അ​തി​ൽ പ​ങ്കു​ണ്ട്. മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ വീ​ഴ്ച​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ച ആ ​ജ​നാ​ധി​പ​ത്യ പ്ര​തി​ക​ര​ണ​ബോ​ധ​മാ​ണ് കേ​ര​ള​ത്തെ പ​ല​തി​ലും മു​ന്നി​ലെ​ത്തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​ന്നു​വെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​ഹാ​രി​സ് ഹ​സ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം തു​ട​ങ്ങി​യ​ത്.

അ​ഴി​മ​തി തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത, രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത, രോ​ഗി​ക​ളോ​ടു മാ​ത്രം പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഡോ​ക്ട​ർ ഹാ​രി​സി​നെ ത​ള്ളി​പ്പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഒ​ര​ടി പി​ന്നോ​ട്ടു മാ​റി; ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി. പ​ക്ഷേ, തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ട​ടി മു​ന്നോ​ട്ടു​വ​ന്ന്, ആ​രോ​ഗ്യ​മേ​ഖ​ല​യെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​താ​വി​ന്‍റെ താ​ത്പ​ര്യം അ​റി​ഞ്ഞു മാ​ത്രം ജ​നാ​ധി​പ​ത്യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​ക്കാ​രെ​ല്ലാം പി​ന്നാ​ലെ മൂ​ന്ന​ടി മു​ന്നോ​ട്ടു വ​രു​ന്ന​താ​ണു ക​ണ്ട​ത്. ഇ​നി​യാ​രെ​ങ്കി​ലും എ​ത്ര ഗ​തി​കെ​ട്ടാ​ലും ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കു​മോ? കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം ത​ക​ർ​ന്ന് സ്ത്രീ ​മ​രി​ച്ച​ത് സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടാ​ണോ എ​ന്ന​ല്ല, എ​ന്തെ​ങ്കി​ലും ചെ​യ്യാ​തി​രു​ന്നി​ട്ടാ​ണോ എ​ന്നാ​ണു ചോ​ദി​ക്കേ​ണ്ട​ത്.

എ​ങ്കി​ൽ അ​തേ​യെ​ന്ന് ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും. കാ​ര​ണം, കെ​ട്ടി​ടം നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് ആ​യ​തി​നാ​ൽ ആ​രും കു​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും പ​റ​ഞ്ഞ​ത്. അ​ത് അ​വ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു കി​ട്ടി​യ തെ​റ്റാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കാം. പ​ക്ഷേ, അ​ത​ന്വേ​ഷി​ക്ക​ണം. മ​രി​ച്ച സ്ത്രീ​യു​ടെ, ചി​കി​ത്സ​യി​ലു​ള്ള മ​ക​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി​യ​തും. അ​പ്പോ​ഴേ​ക്കും ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി​യി​രു​ന്നു.

ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു. തീ​ർ​ന്നി​ല്ല, ത​ക​ർ​ന്നു​വീ​ഴാ​നി​ട​യു​ള്ള ആ ​പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് ഒ​രു ബോ​ർ​ഡു​പോ​ലും സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ട് രോ​ഗി​ക​ളും ഒ​പ്പ​മു​ള്ള​വ​രു​മൊ​ക്കെ അ​വി​ട​ത്തെ ശു​ചി​മു​റി​യു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തെ, ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യേ​ണ്ട​തു ചെ​യ്യാ​തി​രു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ല​ത്തെ മ​ര​ണം.

കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഈ ​സി​സ്റ്റ​ത്തെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഡോ. ​ഹാ​രി​സും ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ദീ​പി​ക മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്, സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പ​മാ​ണ്?​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​കൊ​ണ്ട് അ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യ​വും ഗൗ​ര​വ​മു​ള്ള​താ​ണ്.

ഒ​രു പാ​ർ​ട്ടി​യു​ടെ​യോ സം​ഘ​ട​ന​യു​ടെ​യോ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യോ ഭാ​ഗ​മാ​യി​രു​ന്നു​കൊ​ണ്ട് അ​തി​നെ അ​നാ​വ​ശ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​യാ​ളെ പു​റ​ത്താ​ക്കു​ന്ന​തു​പോ​ലെ​യ​ല്ല, ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. സി​സ്റ്റ​ത്തി​ന്‍റെ മ​റ്റെ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ട് സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ഡോ. ​ഹാ​രി​സ് പൊ​തു​സ​മൂ​ഹ​ത്തി​ൽ തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു ശ​രി​യാ​യി​രു​ന്നെ​ന്നു തെ​ളി​ഞ്ഞു.

ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. മ​റ്റെ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​ട്ടും ഒ​ന്നും മി​ണ്ടാ​തെ സി​സ്റ്റ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി അ​ല​സ​നാ​യി​രു​ന്നെ​ങ്കി​ൽ ഡോ. ​ഹാ​രി​സ് സി​സ്റ്റ​ത്തി​ന്‍റെ ന​ല്ല​പി​ള്ള​യാ​കു​മാ​യി​രു​ന്നു. അ​ത്ത​ര​മാ​ളു​ക​ളും വി​ധേ​യ​രു​മാ​ണ് ഈ ​സി​സ്റ്റ​ത്തെ ഇ​വി​ടെ​യെ​ത്തി​ച്ച​ത്. പ​ക്ഷേ, അ​ദ്ദേ​ഹം ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കാ​ൻ ഒ​രു നി​മി​ഷ​ത്തേ​ക്ക് സി​സ്റ്റ​ത്തെ മ​റ​ന്നു.

ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ കു​റ്റ​മാ​ണോ​യെ​ന്ന ച​ർ​ച്ച തു​ട​രേ​ണ്ട​തു​ണ്ട്. 2018ൽ ​യു​പി സ​ർ​ക്കാ​രി​ന്‍റെ​യും സി​സ്റ്റ​ത്തി​ന്‍റെ​യും വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, “സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​മാ​ണ് ഡോ. ​ക​ഫീ​ൽ​ഖാ​നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് എ​ല്ലാ​റ്റി​ലും വ​ലു​ത്”​എ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച​വ​രു​മൊ​ക്കെ ഡോ. ​ഹാ​രി​സി​നു നേ​ർ​ക്ക് ഒ​ളി​ഞ്ഞും മ​റ​ഞ്ഞും അ​ന്പെ​യ്യു​ന്പോ​ൾ കേ​ര​ളം ത​ല​കു​നി​ക്കു​ന്ന​തി​ലും ഒ​ന്നാം​ന​ന്പ​റാ​കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തെ പാ​ർ​ട്ടി​ക്കൊ​ടി​ക​ളി​ൽ കെ​ട്ടി​യി​ടു​ന്ന​ത് ഇ​ത്ത​രം അ​വ​സ​ര​വാ​ദ​ങ്ങ​ളാ​ണ്. അ​ത്ത​രം അ​വ​സ​ര​വാ​ദ പ്ര​തി​ബ​ദ്ധ​ത​യും വി​ധേ‍​യ​ത്വ​വും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മേ​യ​ല്ല. പ​റ​ഞ്ഞു​പ​റ​ഞ്ഞ് ഡോ. ​ഹാ​രി​സി​ന്‍റേ​തു വി​ശു​ദ്ധ പാ​പ​ങ്ങ​ളാ​ണെ​ന്നു സ​മ​ർ​ഥി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​മാ​യി​രി​ക്കാം; ആ​ടി​നെ മ​റ്റു ജീ​വി​ക​ളാ​ക്കു​ന്ന​തു​പോ​ലെ. പ​ക്ഷേ, അ​തി​നു റാ​ൻ മൂ​ള​ല​ല്ല പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം.

Editorial

സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പം?

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​രും ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്കു​ന്നി​ല്ല. അ​വി​ടെ മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലെ​ന്ന് ഏ​റെ​നാ​ളാ​യി മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും പ​റ​ഞ്ഞു​മ​ടു​ത്ത​ത് ഒ​രു പ്ര​മു​ഖ ഡോ​ക്‌​ട​ർ​കൂ​ടി വി​ളി​ച്ചു​പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ.

അ​തും കൈ​ക്കൂ​ലി​യോ ലാ​ബു​ക​ളി​ൽ​നി​ന്നോ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നോ ക​മ്മീ​ഷ​നോ മ​രു​ന്നു​ക​ന്പ​നി​ക​ളി​ൽ​നി​ന്നു പാ​രി​തോ​ഷി​ക​ങ്ങ​ളോ വാ​ങ്ങാ​ത്ത ഒ​രു ഡോ​ക്ട​ർ! അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണെ​ന്നും പ്ര​ശ്നം സി​സ്റ്റ​ത്തി​ന്‍റേ​താ​ണെ​ന്നു​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഒ​ന്പ​തു​കൊ​ല്ല​മാ​യി ഈ ​സി​സ്റ്റ​ത്തി​നു മു​ക​ളി​ൽ ആ​രാ​ണ് ഇ​രി​ക്കു​ന്ന​ത്?

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​ഹാ​രി​സ് ഹ​സ​നാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ സ​ഹി​കെ​ട്ട് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി​യ​ത്. “വെ​ള്ളി​യാ​ഴ്ച യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യ​ത്.

രോ​ഗി​ക​ളെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​പ്പി​ക്കു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്നു. മ​റു​വ​ശ​ത്ത്, പ​രി​ഹ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ, നി​യ​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ൾ എ​ന്നി​വ. ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി ചെ​രി​പ്പു തേ​ഞ്ഞു. രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​പേ​ക്ഷി​ച്ചും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും മ​ടു​ത്തു. ഒ​രു പ​രി​ഹാ​ര​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഇ​ന്നു​വ​രെ കൈ​ക്കൂ​ലി​യോ ക​മ്മീ​ഷ​നോ വാ​ങ്ങി​യി​ട്ടി​ല്ല. അ​തി​ലൊ​രു വി​ഷ​മ​വു​മി​ല്ല. ജോ​ലി രാ​ജി​വ​ച്ചു പോ​യാ​ലോ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.” ഇ​താ​യി​രു​ന്നു കു​റി​പ്പു​ക​ളു​ടെ ചു​രു​ക്കം. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ​ല വ​കു​പ്പ് മേ​ധാ​വി​മാ​രും അ​ത് തു​റ​ന്നു പ​റ​യാ​ത്ത​ത് ഭ​യം​കൊ​ണ്ടാ​ണെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും രോ​ഗി​ക​ളോ​ടു​ള്ള ക​ട​പ്പാ​ടും ക​ട​മ​യും ഓ​ർ​ത്ത​പ്പോ​ള്‍ ആ ​ഭ​യ​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ന്ന് തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഉ​പ​ക​ര​ണ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തി​നാ​ൽ ഒ​രു ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് മാ​റ്റി​വ​ച്ച​തെ​ന്നും ഹാ​രി​സി​ന്‍റേ​തു വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ (ഡി​എം​ഇ) പ​റ​ഞ്ഞ​ത്. ഈ ​വൈ​കാ​രി​ക​പ്ര​ക​ട​നം, വ​ർ​ഷ​ങ്ങ​ളാ​യി രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കെ​തി​രേ​യൊ​ക്കെ ന​ട​പ​ടി​യെ​ടു​ക്കും?

ആ​രോ​ഗ്യ​മ​ന്ത്രി​യാ​ക​ട്ടെ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. “സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ഒ​ന്ന​ട​ങ്കം ആ​ക്ഷേ​പി​ക്ക​രു​ത്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി. 1600 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.” ആ​രോ​ഗ്യ​രം​ഗം മാ​ത്ര​മ​ല്ല, പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത തെ​രു​വു​നാ​യ ആ​ക്ര​മ​ണം, പേ​വി​ഷ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ, വ​നം​വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്.

ആ ​സി​സ്റ്റം മി​ക​ച്ച​താ​ക്കി ജ​ന​ക്ഷേ​മം ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റ​വ​ർ പ​തി​റ്റാ​ണ്ടോ​ളം ഭ​രി​ച്ചി​ട്ടു പ​റ​യു​ക​യാ​ണ് സി​സ്റ്റം ശ​രി​യ​ല്ലെ​ന്ന്. ആ ​സി​സ്റ്റ​ത്തി​ലെ ഒ​രാ​ളാ​യ ഡി​എം​ഇ​യാ​ക​ട്ടെ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ ഡോ. ​ഹാ​രി​സി​ന്‍റേ​താ​ണ് പ്ര​ശ്ന​മെ​ന്നു പ​റ​യു​ന്നു.

പ​ക്ഷേ, സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​രാ​ജ​യ​പ്പെ​ട്ട സി​സ്റ്റ​വും അ​തു തി​രു​ത്താ​നാ​കാ​ത്ത ഭ​ര​ണ​വു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ രോ​ഗ​കാ​ര​ണ​മെ​ന്നു ജ​ന​ങ്ങ​ളും ക​രു​തു​ന്നു. അ​ല്ലെ​ങ്കി​ൽ യ​ഥാ​ർ​ഥ കാ​ര​ണം സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്ത​ണം. ഉ​പ​ക​ര​ണ​ക്ഷാ​മം ഒ​രു വ​ർ​ഷം മു​ന്പേ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്.

മ​രു​ന്നു​ക്ഷാ​മം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​രം​ഗ​ത്തെ പ​രാ​ധീ​ന​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ത​ന്ന രോ​ഗി​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ത​ള്ളി​യ​തു​പോ​ലെ​യ​ല്ല, ഡോ. ​ഹാ​രി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കൊ​ള്ള​ണം. കാ​ര​ണം, അ​ദ്ദേ​ഹം അ​ക​ത്തു​ള്ള​യാ​ളാ​ണ്. അ​ഴി​മ​തി​യി​ല്ലാ​ത്ത, മ​നു​ഷ്യ​സ്നേ​ഹ​മു​ള്ള, ക​ഠി​നാ​ധ്വാ​നി​യാ​യ ഡോ​ക്‌​ട​റാ​ണ് അ​ദ്ദേ​ഹം. ആ​വ​ശ്യ​ത്തി​നു മ​രു​ന്നും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യാ​ൽ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ കി​ട​ക്ക​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

Latest News

Corehub Up