ആയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നിന്ന്.
ടെഹ്റാൻ: ആയത്തൊള്ള അലി ഖമനേയിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്ക്കും ഇസ്രയേലിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്. അമേരിക്കയ്ക്കും ഇസ്രയേലിനും ഓർമയിൽനിന്ന് മായ്ച്ചുകളയാൻ സാധിക്കാത്തവിധം കടുത്ത തിരിച്ചടിയാകും നൽകുകയെന്ന് ഐആർജിസി വ്യക്തമാക്കി.
ഖമനേയ്യുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി ശക്തമായ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. നീതി പൂർണമായി നടപ്പിലാക്കും. കുട്ടികളെ കൊല്ലുന്ന അമേരിക്കൻ സൈന്യത്തിന് അർഹമായ തിരിച്ചടി നൽകണമെന്നും അഹമ്മദ് വഹീദി ആഹ്വാനം ചെയ്തു.
അമേരിക്കയുടെ ക്രിമിനൽ നേതാക്കളും ഇസ്ലാമിക വിപ്ലവത്തിന്റെയും പ്രതിരോധ മുന്നണിയുടെയും മുഴുവൻ ശത്രുക്കളും ഒരു കാര്യം മനസിലാക്കണം. ഈ ദൈവിക നേതാവിനെ ഭീരുത്വംകൊണ്ട് കൊലപ്പെടുത്തിയതുകൊണ്ട് അവർക്ക് ഒരിക്കലും പ്രതിരോധത്തിന്റെ കൊടി താഴെയിറക്കാനാകില്ലെന്നും വഹീദി പറഞ്ഞു.
Tags : Khamenei Assassination IrgcWarns Usa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash