ആന്‍ഡി ബേര്‍നാം
ലണ്ടന്‍: ആന്‍ഡി ബേര്‍നാം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ആദ്യ ഘട്ട നാമനിര്‍ദേശത്തില്‍ ഭൂരിപക്ഷം ലേബര്‍ എംപിമാരും ബേര്നമിനെ പിന്തുണച്ചു. 403 എംപിമാരില്‍ 322 പേര് ബേര്നാമിനെ പിന്തുണച്ചു.
323 എംപിമാരുടെ പിന്തുണയാണു വേണ്ടത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത എംപിമാര്‍ ബേര്നമിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
മത്സരരംഗത്ത് മറ്റാരുമില്ലെങ്കില്‍ ബേര്നാമിനെ ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. ജൂലൈ 20ന് ബേര്നം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
രാജിവച്ച സര് കീയര്‍ സ്റ്റാര്‍മറിനു പകരമാണ് ആന്‍ഡി ബേര്‍നാം പ്രധാനമന്ത്രിയാകുക.
Tags : British PrimeMinister AndyBurnham chances