കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി
ശ്രീനഗർ: ജമ്മു കാഷ്മീരിൽ കനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രളയ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
മെന്ദാർ മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുകയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതോടെ പ്രളയ സമാനഹമായ സാഹചര്യം മുന്നിൽ കണ്ട് ജനങ്ങളെ മാറ്റിപാർപ്പിച്ചു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് 25 ഓളം പേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.