x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​യോ​ട് ഡോ​ക്ട​ർ രേ​ഖ കൃ​ഷ്ണ ഇ​ട​പെ​ട്ട രീ​തി ശ​രി​യാ​യി​ല്ല; റി​പ്പോ​ർ​ട്ട് ന​ല്‍​കി ഡി​എം​ഒ

വെബ് ഡെസ്‌ക്
Published: September 2, 2026 10:41 AM IST | Updated: September 2, 2026 10:41 AM IST

ഡോ​ക്ട​ര്‍ രേ​ഖ കൃ​ഷ്ണ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ഡി​എം​ഒ. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് ഡി​എം​ഒ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ രേ​ഖ കൃ​ഷ്ണ ഇ​ട​പെ​ട്ട രീ​തി ശ​രി​യാ​യി​ല്ലെ​ന്ന് ഡി​എം​ഒ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഡോ​ക്ട​ര്‍​ക്ക് എ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഡി​എം​ഒ​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഡോ​ക്ട​റെ കാ​ഷ്വാ​ലി​റ്റി ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ര്‍​ദ്ദേ​ശി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു ഡോ. ​രേ​ഖാ കൃ​ഷ്ണ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ​നി​യും ശ​രീ​ര​വേ​ദ​ന​യു​മാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

രാ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ര്‍ രോ​ഗി​യെ അ​വ​ഹേ​ളി​ക്കും​വി​ധം സം​സാ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. 'മ​രു​ന്ന് എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണോ ത​ന്നി​രി​ക്കു​ന്ന​ത് ആ ​ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കേ ഇ​ഫ​ക്ടു​ണ്ടാ​വൂ. ഇ​ത് മ​ന്ത്ര​വാ​ദ​മൊ​ന്നു​മ​ല്ല. വേ​ദ​ന​യു​ണ്ടാ​കും. ര​ണ്ട് ദി​വ​സം കൊ​ണ്ട് മാ​റും. അ​തി​ലെ​ന്താ​ണ് എ​മ​ര്‍​ജ​ന്‍​സി. പാ​തി​രാ​ത്രി ക​ഴി​ഞ്ഞു​വ​ന്നു പ​റ​യാ​ന്‍ പ​റ്റി​യ സാ​ധ​ന​മാ​ണോ ഇ​ത്' എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സൂ​പ്ര​ണ്ടി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഡോ​ക്ട​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ഡോ​ക്ട​റി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​ണ് ഡി​എം​ഒ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി​യ​ത്. ഡോ​ക്ട​ര്‍​ക്കെ​തി​രെ സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ മു​ന്‍​പും ഉ​യ​ര്‍​ന്നി​രു​ന്നു. ര​ണ്ട് പ​രാ​തി​ക​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഡോ​ക്ട​റോ​ട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Behavior Doctor Rekha Krishna patient DMO Report

Recent News

Corehub Up